Latest NewsNewsIndia

ദുരൂഹത ഉയര്‍ത്തി ബഹുനില കെട്ടിടത്തിന്റെ മുകളില്‍ തലയോട്ടിയും അസ്ഥികളും

തൊഴിലാളികള്‍ നിര്‍മ്മാണ അവശിഷ്ടങ്ങള്‍ മാറ്റുന്നതിനിടയിലാണ് ഇവ കണ്ടത്

ഹൈദരാബാദ് : ദുരൂഹത ഉയര്‍ത്തി ബഹുനില കെട്ടിടത്തിന്റെ മുകളില്‍ തലയോട്ടിയും അസ്ഥികളും. ഹൈദരാബാദിലെ വെര്‍ടെക്സ് ബില്‍ഡിംഗിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. കെട്ടിടത്തിന്റെ മുകളില്‍ കുന്നു കൂട്ടിയിട്ടിരുന്ന മണലില്‍ ഇവിടുത്തെ തൊഴിലാളികളാണ് ഇത് കണ്ടെത്തിയത്. തൊഴിലാളികള്‍ നിര്‍മ്മാണ അവശിഷ്ടങ്ങള്‍ മാറ്റുന്നതിനിടയിലാണ് ഇവ കണ്ടത്.

ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അസ്ഥികളും തലയോട്ടിയും വിദഗ്ധ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ കോളജ് പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികള്‍ മുകളിലത്തെ നിലയില്‍ എത്താതിരിക്കാന്‍ ഗേറ്റ് അടച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എസ്ഐ എ.മന്‍മോഹന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button