Latest NewsNewsIndia

അതിതീവ്ര വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു ; കനത്ത ജാഗ്രതയില്‍ രാജ്യം

വൈറസ് ബാധിതരുടെ എണ്ണം ഉയര്‍ന്നതോടെ കനത്ത ജാഗ്രതയിലാണ് രാജ്യം

ന്യൂഡല്‍ഹി : രാജ്യത്ത് അതിതീവ്ര വൈറസ് ബാധിതരുടെ എണ്ണം ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. നിലവില്‍ 20 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് ഇപ്പോള്‍ 14-പേരില്‍ കൂടി കണ്ടെത്തിയിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ചതില്‍ ഉത്തര്‍പ്രദേശിലെ രണ്ടു വയസുകാരിയും ഉള്‍പ്പെടും. വൈറസ് ബാധിതരുടെ എണ്ണം ഉയര്‍ന്നതോടെ കനത്ത ജാഗ്രതയിലാണ് രാജ്യം.

ബ്രിട്ടനില്‍ നിന്ന് കുടുംബത്തോടൊപ്പം മീററ്റില്‍ എത്തിയ രണ്ടു വയസുകാരിയ്ക്കാണ് പുതിയ വൈറസ് കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ വൈറസാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഈ കുടുംബത്തിന് നേരത്തെ തന്നെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ജനിതക വ്യതിയാനം സംഭവിച്ച പുതിയ വൈറസാണോ എന്ന് കണ്ടെത്താന്‍ സാമ്പിളുകള്‍ ഡല്‍ഹിക്ക് അയക്കുകയായിരുന്നു. ഇതിലാണ് രണ്ടു വയസുകാരിക്ക് പുതിയ വൈറസ് ബാധയേറ്റതായി കണ്ടെത്തിയത്.

സെപ്റ്റംബറിലാണ് ബ്രിട്ടനില്‍ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ ആറു അതിതീവ്ര വൈറസ് കേസുകള്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button