Latest NewsNewsInternational

രാത്രിയിൽ കാമുകിയുടെ അടുത്തെത്താൻ കിടപ്പുമുറിയിൽ നിന്ന് തുരങ്കം നിർമിച്ചു; കൈയ്യോടെ പിടിച്ച് യുവതിയുടെ ഭര്‍ത്താവ്

'സ്വകാര്യ നിമിഷത്തില്‍' വില്ലനായി യുവതിയുടെ ഭര്‍ത്താവ് എത്തിയപ്പോള്‍ യുവാവ് ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം

രാത്രിയിൽ ഭാര്യ ഉറങ്ങിക്കഴിഞ്ഞ് കാമുകിയുടെ അടുത്തെത്താൻ യുവാവ് കണ്ടെത്തിയ മാർഗം ആരേയും ഞെട്ടിക്കുന്നത്. സ്വന്തം വീട്ടിൽ നിന്നും കാമുകിയുടെ വീട്ടിലേക്ക് തുരങ്കപാത നിർമിച്ച് യുവാവ്. മെക്‌സിക്കോയിലെ വില്ലാസ് ഡെല്‍ പ്രാഡോയിലെ തിജ്വാനയിലാണ് സംഭവം. ആല്‍ബെര്‍ട്ടോ എന്ന നിര്‍മ്മാണ തൊഴിലാളിയാണ് കാമുകിയെ കാണാന്‍ ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നത്.

Also Read: ആശങ്ക ഉയര്‍ത്തി രാജ്യത്ത് അതിതീവ്ര കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു

ഇരുവരും അയൽവക്കക്കാരാണ്. കാമുകിയുടെ ഭര്‍ത്താവ് ജോര്‍ജ് സുരക്ഷാ ജീവനക്കാരനാണ്. രാത്രി വളരെ വൈകിയാണ് ഇയാൾ വീട്ടിലെത്തിയിരുന്നത്. എന്നാൽ, ഒരു ദിവസം ജോലി കഴിഞ്ഞ് ഇയാള്‍ നേരത്തെ എത്തിയതോടെയാണ് കള്ളങ്ങള്‍ പൊളിഞ്ഞത്. ഭാര്യയ്ക്കൊപ്പം അയൽവാസിയെ കണ്ടതോടെ ഇയാൾക്ക് കാര്യങ്ങൾ മനസിലായി. കാമുകിയുടെ ഭർത്താവിനെ കണ്ട് സോഫയ്ക്കടിയിൽ ഒളിച്ച ജാരൻ നിമിഷനേരം കൊണ്ടാണ് അപ്രത്യക്ഷമായത്.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സോഫയ്ക്ക് പിന്നിലെ ദ്വാരവും, അതിലൂടെയുള്ള തുരങ്ക പാതയും ജോര്‍ജ് കണ്ടെത്തിയത്. അതിനുള്ളിലൂടെ നടന്ന് ജോർജ് എത്തിയത് ആല്‍ബെര്‍ട്ടോയുടെ വീട്ടിലെ ബെഡ്റൂമിൽ ആണ്. കയ്യോടെ പിടിക്കപ്പെട്ടെങ്കിലും ഭാര്യയെ ഇതൊന്നും അറിയിക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും ഇയാൾ കേട്ടില്ല. ദേഷ്യത്തിലായിരുന്ന ജോര്‍ജ് എല്ലാ കാര്യങ്ങളും ആല്‍ബെര്‍ട്ടോയുടെ ഭാര്യയെ അറിയിച്ചു.

Related Articles

Post Your Comments


Back to top button