KeralaLatest NewsNews

‘കേരളം പട്ടിണിയിലാകും’; നിയമ ഭേദഗതി കര്‍ഷ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി

ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് ഭക്ഷ്യവസ്തുക്കളുടെ വരവ് നിലച്ചാല്‍ കേരളം പട്ടിണിയിലാകും.

തിരുവനന്തപുരം: രാജ്യത്തെ കാര്‍ഷിക നിയമത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭാ പ്രത്യേക സമ്മേളനത്തില്‍ മുഖ്യമന്ത്രി അവതരിപ്പിക്കുന്ന പ്രമേയത്തിലാണ് കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്. കര്‍ഷക പ്രക്ഷോഭം തുടര്‍ന്നാല്‍ കേരളത്തെ സാരമായി ബാധിക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് ഭക്ഷ്യവസ്തുക്കളുടെ വരവ് നിലച്ചാല്‍ കേരളം പട്ടിണിയിലാകും. നിയമ ഭേദഗതി കോര്‍പ്പറേറ്റ് അനുകൂലവും കര്‍ഷ വിരുദ്ധവുമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

റദ്ദാക്കണം എന്ന് കേരളം കേന്ദ്രത്തോട് ആവശ്യപെടുന്നു. തിരക്കിട്ടാണ് കേന്ദ്രം നിയമം പാസാക്കിയത്. സംഭരണത്തില്‍ നിന്നും വിതരണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയില്‍ പൂഴ്ത്തിവയ്പും കരിഞ്ചന്തയും ഉണ്ടാകും. അവശ്യസാധന നിയമത്തിലെ വ്യവസ്ഥയില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ പയറുവര്‍ഗങ്ങള്‍ എന്നിവ അടക്കമുള്ള ഒഴിവാക്കിയത് സ്ഥിതി കൂടുതല്‍ വഷളാക്കും. കാര്‍ഷിക നിയമം അടിയന്തരമായി റദ്ദാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

എന്നാൽ നിയമസഭാ ചട്ടം 118 അനുസരിച്ചാണ് പ്രമേയം അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും പുറമേ ഘടകകക്ഷി നേതാക്കള്‍ക്കു മാത്രമാവും സംസാരിക്കാന്‍ അവസരം ലഭിക്കുക. ഒരുമണിക്കൂര്‍ സമയപരിധി നിശ്ചയിച്ചാണ് സമ്മേളനം നിശ്ചയിച്ചിട്ടുള്ളതെങ്കിലും എല്ലാ ഘടകകക്ഷി നേതാക്കളും സംസാരിച്ച്‌ തീരുന്നതുവരെ സമ്മേളനം തുടരും. മറ്റു നടപടിക്രമങ്ങളെല്ലാം ജനുവരി എട്ടിനു ചേരുന്ന നിയമസഭാ സമ്മേളനത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Read Also: ഋഷിരാജിനെ പോലും ട്രോളി പോസ്റ്റിടുന്ന ചങ്കൂറ്റം; ‘റെയ്ഡ് മാഡം’ ഡിജിപി ശ്രീലേഖയ്ക്ക് ഇന്ന് ആരവങ്ങളില്ലാത്ത പടിയിറക്കം

ഭക്ഷ്യധാന്യങ്ങള്‍ക്ക് ഇതരസംസ്ഥാനങ്ങളെ ഗണ്യമായി ആശ്രയിക്കുന്ന കേരളത്തിന് കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഏറെ ഉത്ക്കണ്ഠയുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് 14ാം കേരള നിയമസഭയുടെ 21ാം സമ്മേളനം 31നു വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത്.കര്‍ഷക വിഷയം ചര്‍ച്ചചെയ്യാന്‍ 23നു വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭ ശുപാര്‍ശ ചെയ്‌തെങ്കിലും ഗവര്‍ണര്‍ അത് അംഗീകരിച്ചില്ല. അടിയന്തരപ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗവര്‍ണറുടെ നടപടി. സര്‍ക്കാരിന്റെ വിശദീകരണം തേടിയെങ്കിലും മറുപടി തൃപ്തികരമല്ലാത്തതിനാല്‍ ഗവര്‍ണര്‍ അനുമതി നിഷേധിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button