Latest NewsIndia

രാഹുല്‍ ഗാന്ധി അദ്ധ്യക്ഷനായില്ലെങ്കില്‍ കോൺഗ്രസിന്റെ തീരുമാനം ഇങ്ങനെ

പുതുവര്‍ഷത്തില്‍ കോണ്‍ഗ്രസിന് സ്ഥിരാദ്ധ്യക്ഷനെ കണ്ടെത്താനാണ് പാര്‍ട്ടി തീരുമാനം.

കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ രാഹുല്‍ ഗാന്ധി അപ്രതീക്ഷിതമായി നടത്തിയ വിദേശ യാത്ര കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള സന്ദേശമാണെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് അദ്ധ്യക്ഷ പദം ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി ഇപ്പോഴും തയ്യാറായിട്ടില്ല എന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള സൂചന. പുതുവര്‍ഷത്തില്‍ കോണ്‍ഗ്രസിന് സ്ഥിരാദ്ധ്യക്ഷനെ കണ്ടെത്താനാണ് പാര്‍ട്ടി തീരുമാനം.

അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. രാഹുല്‍ ഗാന്ധിയെ തന്നെ വീണ്ടും അദ്ധ്യക്ഷനാക്കാനുള്ള നീക്കങ്ങളിലാണ് നേതാക്കള്‍. എന്നാല്‍ രാഹുല്‍ ഇപ്പോളും അനുകൂല സന്ദേശം നല്‍കിയിട്ടില്ലെന്നാണ് വിവരം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയം കണ്ടെത്താനാവാത്തതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ പദം ഒഴിഞ്ഞത്. ഇതിനെ തുടര്‍ന്നാണ് മാസങ്ങള്‍ക്ക് ശേഷം സോണിയാ ഗാന്ധി ഇടക്കാല അദ്ധ്യക്ഷയായി ചുമതലയേറ്റെടുത്തത്.

read also: ശൗര്യചക്ര ജേതാവിനെ കൊലപ്പെടുത്തിയ ഖാലിസ്ഥാൻ ഭീകരൻ ഡൽഹി പോലിസിൻ്റെ പിടിയിൽ

രാഹുല്‍ ഗാന്ധി അദ്ധ്യക്ഷനായില്ലെങ്കില്‍ കോണ്‍ഗ്രസ് മറ്റൊരു നീക്കവും ആലോചിക്കുന്നുണ്ട്. സോണിയാ ഗാന്ധിയെ തന്നെ അദ്ധ്യക്ഷയാക്കി നാല് വര്‍ക്കിംഗ് പ്രസിഡണ്ടുമാരെ തെരഞ്ഞെടുക്കുക എന്നതാണ് ആ പദ്ധതി. രാജ്യത്തെ നാല് മേഖലകളാക്കി തിരിച്ച് ഓരോ വര്‍ക്കിംഗ് പ്രസിഡണ്ടുമാര്‍ക്ക് ഉത്തരവാദിത്വം നല്‍കും. ഇവര്‍ക്ക് കീഴില്‍ മൂന്ന്-നാല് ജനറല്‍ സെക്രട്ടറിമാരുമുണ്ടാകും. കൂട്ടായ നേതൃത്വത്തെ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button