KeralaLatest NewsNews

ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

കൽപറ്റ: ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കിഴക്കോത്ത് പാലക്കൽ പി.രാമനാഥൻ (61) ആണ് മരിച്ചിരിക്കുന്നത്. വയനാട്ടിൽ നിന്ന്​ കോഴിക്കോട്​ ഭാഗത്തേക്ക് ലോറിയുമായി പോകവേ കൽപറ്റ വെള്ളാരംകുന്നിൽവെച്ച് രാമനാഥൻ കുഴഞ്ഞു വീഴുകയായിരുന്നു ഉണ്ടായത്. തുടർന്ന് പുറകിൽ വരികയായിരുന്ന ഓട്ടോ ഡ്രൈവർ അജീഷിന്‍റെ നേതൃത്വത്തിൽ ഇദ്ദേഹത്തെ കൽപറ്റയിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായി കഴിഞ്ഞില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button