KeralaLatest NewsNews

രാത്രിയിൽ വീടിന് പുറത്തിറങ്ങിയ വീട്ടമ്മയെ ആക്രമിച്ച് സ്വർണമാല കവർന്നു

കൊട്ടിയം: രാത്രിയിൽ വീടിനു പുറത്തിറങ്ങിയ വീട്ടമ്മയെ ആക്രമിച്ച് സ്വർണമാല കവർന്നു . മൈലാപ്പുര് കല്ലുകുഴി ബി.എഡ്.കോളേജിന് പുറകിൽ പുത്തൻവീട്ടിൽ ഹനീഫ കുഞ്ഞിന്റെ ഭാര്യ ഷാനിഫ(52)യുടെ മാലയാണ് മോഷ്ടിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം ഉണ്ടായിരിക്കുന്നത്. മോഷ്ടാവിന്റെ ആക്രമണത്തിൽ ഷാനിഫയ്ക്ക് കഴുത്തിനും മുതുകിനും കൈക്കും പരിക്ക് ഉണ്ടായി. അടുക്കളയിലെ മാലിന്യങ്ങൾ കളയുന്നതിനായി വീടിന് പുറകുവശത്തെ വാതിലിൽകൂടി പുറത്തേക്കിറങ്ങിയ ഷാനിഫയുടെ കഴുത്തിൽ കിടന്ന മാല മോഷ്ടാവ് പൊട്ടിച്ചെടുക്കുകയായിരുന്നു ഉണ്ടായത്. സംഭവത്തിൽ കൊട്ടിയം പോലീസ് അന്വേഷണം തുടങ്ങിയതായി അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button