Latest NewsNewsIndia

രജനി രാഷ്ട്രീയ പ്രവേശനം നടത്തണം; താരത്തിന്റെ വസതിക്ക് മുന്നിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് ആരാധകൻ

ചെന്നൈ : തമിഴ് സൂപ്പർതാരം രജനീകാന്തിന്റെ വസതിക്ക് മുന്നിലായി ആരാധകന്റെ ആത്മഹത്യ ശ്രമം.  രജനി രാഷ്ട്രീയ പ്രവേശനം നടത്തണമെന്നാവശ്യപ്പെട്ടാണ് ഇയാൾ വസതിക്ക് മുന്നിലായി തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. ഒരു തമിഴ് വാർത്താ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മുരുകേശൻ എന്നയാലാണ് ചെന്നൈയിലെ ബൊയിസ് ഗാർഡനിലുള്ള അദ്ദേഹത്തിന്റെ വസതിക്ക് മുൻപിൽ വച്ച് ഈ കടുംകൈ കാട്ടിയത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ പോലീസ് അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button