KeralaLatest NewsNews

പുതുവത്സരാഘോഷം : കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

കൊച്ചി : പുതുവത്സരാഘോഷത്തിന് വില്‍പ്പനക്കായി കൊണ്ടുവന്ന ഒരു കിലോ നാല്‍പ്പതു ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയില്‍. പശ്ചിമ ബംഗാൾ മാൽഡ സ്വദേശി സലാം മണ്ഡൽ (22) ആണ് പോലീസിന്റെ പിടിയിലായത്.

ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശപ്രകാരം ന്യൂഇയര്‍ സ്‌പെഷല്‍ ഡ്രൈവ് നടത്തുന്നതിനിടയില്‍ രായമംഗലം തട്ടാംപുറം പടിയില്‍ വച്ച് കഞ്ചാവുമായി ഇയാളെ പിടികൂടുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നാണ് പെരമ്പാവൂരിലെ തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്താന്‍ ഇയാള്‍ കഞ്ചാവ് കൊണ്ടുവന്നത്.

പോലിസിനെക്കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്ന് സാഹസികമായാണ് പിടികൂടിയത്. റൂറൽ ജില്ലയിൽ എസ്.പിയുടെ നേതൃത്വത്തിൽ ലഹരിപദാർത്ഥങ്ങളുടെ വിപണനവും ഉപയോഗവും തടയുന്നതിനും നടപടികൾ എടുക്കുന്നതിനുമായി പ്രത്യേക പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം 177 കിലോഗ്രാം കഞ്ചാവാണ് വിവിധ ഭാഗങ്ങളിൽ നിന്നായി എറണാകുളം റൂറൽ ജില്ലാ പോലീസ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button