Latest NewsKeralaNews

കൂടത്തായി ഉള്‍പ്പെടെ നിര്‍ണായകമായ 52 കൊലപാതക കേസുകള്‍ തെളിയിച്ചു ; കെ.ജി സൈമണ്‍ ഇന്ന് വിരമിയ്ക്കും

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായാണ് അദ്ദേഹം വിരമിയ്ക്കുന്നത്

പത്തനംതിട്ട : നീണ്ട 36 വര്‍ഷത്തെ സര്‍വീസിനൊടുവില്‍ നിര്‍ണായകമായ പല കൊലപാതക കേസിന്റെയും ചുരുളഴിച്ച അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ജി സൈമണ്‍ ഇന്ന് വിരമിക്കും. കൂടത്തായി കൊലപാതക പരമ്പര ഉള്‍പ്പടെ 52 കൊലക്കേസുകളാണ് അദ്ദേഹം തെളിയിച്ചത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായാണ് അദ്ദേഹം വിരമിയ്ക്കുന്നത്.

1984ല്‍ തുമ്പ എസ്ഐ ആയിട്ടാണ് പൊലീസ് ജീവിതം ആരംഭിച്ചത്. 2012ല്‍ ഐപിഎസ് ലഭിച്ചു. ചങ്ങനാശേരിയിലെ മഹാദേവന്‍ എന്ന 13 വയസ്സുകാരന്റെ തിരോധാനം 18 വര്‍ഷത്തിനു ശേഷമാണ് അന്വേഷിച്ചു കണ്ടെത്തിയത്. കോട്ടയത്ത് പണം പലിശയ്ക്കു കൊടുത്തിരുന്ന മാത്യുവിന്റെ കൊലപാതകിയെ പിടിച്ചത് 8 വര്‍ഷങ്ങള്‍ക്കു ശേഷം സൈമണ്‍ അന്വേഷണം ഏറ്റെടുത്തതിനെ തുടര്‍ന്നായിരുന്നു. അബ്കാരിയായിരുന്ന മിഥില മോഹനെ കൊലപ്പെടുത്തിയ കേസും ശ്രദ്ധേയമായിരുന്നു.

എങ്കിലും കൂടത്തായി കേസില്‍ ജോളിയെ പിടികൂടുന്നതോടെയാണ് സൈമണ്‍ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനാകുന്നത്. ജെസ്‌നയുടെ തിരോധാനത്തിന്റെ അന്വേഷണം ഏറ്റെടുത്തെങ്കിലും പൂര്‍ത്തിയാക്കാതെയാണ് സൈമണ്‍ വിരമിയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button