KeralaLatest NewsNews

‘ദേഷ്യം വന്നപ്പോള്‍ തല്ലി, ഞാൻ വേറൊരു തെറ്റും ചെയ്‌തിട്ടില്ല’: അമ്മയെ തല്ലിയതില്‍ മകന്‍

”അവനെതിരെ പരാതിയില്ല. അവന്‍ മദ്യപിക്കും. പാവമാണ്. ആദ്യത്തെ സംഭവമാണിത്.

തിരുവനന്തപുരം: വര്‍ക്കലയില്‍ അമ്മയെ തല്ലിയ സംഭവത്തില്‍ അറസറ്റിലായ മകന്‍ റസാഖ്. ദേഷ്യം വന്നപ്പോള്‍ തല്ലിയതാണെന്നും വേറൊരു തെറ്റും ചെയതിട്ടില്ലെന്ന് റസാഖ് പോലീസ് വാഹനത്തില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. സംസാരിക്കുന്നതിനിടയില്‍ റസാഖിന്റെ കണ്ണു നിറഞ്ഞു. സംഭവത്തില്‍ കുറ്റബോധമുണ്ടോ എന്ന ചോദ്യത്തിന് തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു റസാഖിന്റെ പ്രതികരണം. ഇതിനിടെ ക്രൂരമായി മര്‍ദിച്ച മകനെതിരെ പരാതിയില്ലെന്ന് പറഞ്ഞ് അമ്മ പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. മദ്യലഹരിയിലാണ് മകന്‍ മര്‍ദ്ദിച്ചതെന്നും പരാതിയില്ലെന്നും അമ്മ പറഞ്ഞു.

എന്നാൽ സംഭവത്തിൽ അമ്മയുടെ വാക്കുകള്‍ ഇങ്ങനെ : ”അവനെതിരെ പരാതിയില്ല. അവന്‍ മദ്യപിക്കും. പാവമാണ്. ആദ്യത്തെ സംഭവമാണിത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടന്നത്. അന്ന് വീട്ടില്‍ ആങ്ങളയും പെങ്ങളും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടെ എന്നെയും തല്ലുകയായിരുന്നു. അതിന്റെ വീഡിയോ എടുത്തത് മകളാണ്. അന്ന് പൊലീസ് വീട്ടിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചു. പരാതിയില്ലെന്നാണ് അന്നും പറഞ്ഞത്. മകള്‍ വീഡിയോ കഴിഞ്ഞദിവസം ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. അങ്ങനെയാണിത് പുറത്തുവന്നത്. ഇതോടെ നാട്ടിലെ ചെറുപ്പക്കാര്‍ വന്ന് മകനെ അടിച്ച്. ഞാന്‍ അവരോട് പോവാന്‍ പറഞ്ഞു. ഇത് ഞങ്ങളുടെ വീട്ടിലെ കാര്യമാണെന്ന് പറഞ്ഞു. അവനെ കൂട്ടികൊണ്ടുപോകാനാണ് ഞാന്‍ വന്നത്. എനിക്ക് പരാതിയില്ല. മകനെ വിട്ട് കിട്ടണം. വേറെയാരുമില്ല എനിക്ക്.’

Read Also: ദൗത്യങ്ങൾ ഇനിയുമുണ്ട്; ഐഎസ്ആ‍ർഒ ചെയ‍ർമാനായി വീണ്ടും കെ ശിവൻ തന്നെ; കാലാവധി നീട്ടി കേന്ദ്രം

എന്നാൽ ഡിസംബര്‍ പത്താം തിയ്യതിയാണ് ഈ ദാരുണ സംഭവം നടന്നത്. ലഹരിവസ്തുക്കള്‍ക്ക് അടിമയായ റസാഖ് ഇടയ്ക്കിടെ അമ്മയെ ഇത്തരത്തില്‍ മര്‍ദ്ദിക്കാറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. 26 കാരനായ റസാഖിന് ബസ്സുകളില്‍ ക്ലീനര്‍ ജോലിയാണ്. വീഡിയോയില്‍ തന്നെ മര്‍ദ്ദിക്കരുതെന്ന് അമ്മ പറയുന്നത് കേള്‍ക്കാം. മര്‍ദ്ദനമേറ്റ അമ്മയുടെ മകള്‍ തന്നെയാണ് വീഡിയോ എടുത്തത്. ഇവര്‍ വീഡിയോ വിദേശത്തുള്ള ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തതോടെയാണ് വിവരം പുറം ലോകമറിയുന്നത്. ഇതിനൊടൊപ്പം വീഡിയോ എടുത്ത മകളും ഇടയ്ക്ക് അമ്മയെ ചീത്ത പറയുന്നുണ്ട്.

shortlink

Post Your Comments


Back to top button