Latest NewsNewsInternational

വരും വർഷങ്ങളിൽ ഇന്ത്യ-റഷ്യ ബന്ധം കൂടുതൽ മികച്ചതാക്കാൻ കഴിയും; മോദിക്ക് പുതുവത്സരാശംസകൾ നേർന്ന് റഷ്യൻ പ്രസിഡന്റ്

മോസ്കോ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുതുവത്സരാശംസകൾ നേർന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. പ്രധാനമന്ത്രിയ്ക്ക് പുറമേ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പുടിൻ ആശംസകൾ നേർന്നു. അടുത്ത വർഷവും ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മികച്ചതാക്കാൻ കഴിയുമെന്നും വ്ലാദിമിർ പുടിൻ പറഞ്ഞു.

ആഗോളതലത്തിലും, അല്ലാതെയുമുള്ള രാഷ്ട്രീയ വിഷയങ്ങൾ പരിഹരിക്കാൻ ഇരു രാജ്യങ്ങളും സഹകരിക്കും. 2020 ൽ കോവിഡ് ഉൾപ്പെടെയുള്ള നിരവധി വെല്ലുവിളികൾ നേരിട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നേരായ ദിശയിലാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വരും വർഷങ്ങളിൽ ഇരു രാജ്യങ്ങളും ചേർന്ന് നടപ്പിലാക്കാൻ പോകുന്ന പദ്ധതികളെക്കുറിച്ചും റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ക്രെമ്‌ലിൻ പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

അതേസമയം ഇന്ത്യയ്ക്ക് റഷ്യ ആശംസകൾ നേർന്നത് ചൈനയ്ക്ക് വലിയ തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ. ഇന്ത്യയും- റഷ്യയും തമ്മിലുള്ള വാർഷിക ഉച്ചകോടി കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ- റഷ്യ ബന്ധത്തിൽ ഉലച്ചിൽ ഉണ്ടായെന്ന തരത്തിൽ ചൈന പ്രചാരണം നടത്തിയിരുന്നു. എന്നാൽ ഇതെല്ലം വെറും അടിസ്ഥാന രഹിതമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button