Latest NewsNewsIndia

ഇനിയും ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍, കേന്ദ്രത്തിനെതിരെ ഭീഷണിയുമായി കര്‍ഷക നേതാവ്

ചണ്ഡിഗഡ്: ഇനിയും ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍, കേന്ദ്രത്തിനെതിരെ ഭീഷണിയുമായി കര്‍ഷക നേതാവ് . കാര്‍ഷിക നിയമം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ധാരണയിലെത്തിയില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി. പുതിയ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നും വിളകള്‍ക്ക് താങ്ങുവില ഉറപ്പുനല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധം തുടരുന്നതിനിടെയാണ് കര്‍ഷകര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ജനുവരി നാലിന് നടക്കുന്ന ചര്‍ച്ചയിലും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഹരിയാണയിലെ പെട്രോള്‍ പമ്പുകളും ഷോപ്പിംഗ് മാളുകളും അടച്ചിടുമെന്നുമാണ് ഭീഷണി.

Read Also :മമതയ്ക്ക് വീണ്ടും തിരിച്ചടി: സുവേന്ദു അധികാരിയുടെ സഹോദരനും ബിജെപിയില്‍ ചേര്‍ന്നു

കര്‍ഷക യൂണിയനുകള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെങ്കില്‍ ഉറച്ച നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നും കര്‍ഷക നേതാക്കള്‍ അഭിപ്രായപ്പെട്ടു. സിങ്കു അതിര്‍ത്തിയിലെ പ്രതിഷേധ സ്ഥലത്ത് ഒരു മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കര്‍ഷകര്‍. തങ്ങളുടെ പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ നിറവേറ്റുന്നില്ലെങ്കില്‍ ഒന്നിലധികം നടപടികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനുവരി 4 ന് സര്‍ക്കാരുമായുള്ള കൂടിക്കാഴ്ച പരാജയപ്പെട്ടാല്‍, ഹരിയാനയിലെ എല്ലാ മാളുകളും പെട്രോള്‍ പമ്പുകളും അടച്ചുപൂട്ടുന്നതിനുള്ള തീയതികള്‍ ഞങ്ങള്‍ പ്രഖ്യാപിക്കും, കര്‍ഷക നേതാവ് വികാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button