Latest NewsNewsInternational

ക്ഷേത്രം തകര്‍ത്ത സംഭവം, ദു:ഖം രേഖപ്പെടുത്തി മുസ്ലിംലീഗ് : ക്ഷേത്രം പുതുക്കി പണിയണമെന്ന് ആവശ്യം

ന്യൂഡല്‍ഹി : ക്ഷേത്രം തകര്‍ത്ത സംഭവം, ദു:ഖം രേഖപ്പെടുത്തി മുസ്ലിംലീഗ്. പാകിസ്താനിലെ ഖൈബര്‍ പക്തുന്‍ക്വ പ്രവിശ്യയിലാണ് കഴിഞ്ഞ ദിവസം ഹിന്ദു ക്ഷേത്രം തകര്‍ത്തത്. സംഭവത്തെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് അപലപിച്ചു. പാകിസ്താനില്‍ ഹിന്ദു ന്യൂനപക്ഷത്തെ അടിച്ചമര്‍ത്തുകയാണ് എന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ ആരോപണം ശരിവയ്ക്കുന്നതാണ് ഇത്തരം ഹീന കൃത്യങ്ങള്‍ എന്ന് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രഫസര്‍ കെ.എം കാദര്‍ മൊയ്തീന്‍ പ്രസ്താവിച്ചു. പാകിസ്താനില്‍ നിന്ന് പീഡനം സഹിക്കവയ്യാതെ ഇന്ത്യയില്‍ അഭയം ചോദിച്ചെത്തുന്ന ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കാന്‍ വേണ്ടിയാണ് സിഎഎ നടപ്പാക്കിയതെന്ന് കേന്ദ്രം അറിയിച്ചിരുന്നു.

Read Also : പിണറായി ഭരണം അടിയന്തിരാവസ്ഥയേക്കാൾ ഭീകരം, നാലര വർഷത്തിനിടയിൽ പോലീസ് കൊലപ്പെടുത്തിയത് 35 പേരെ

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ട ചുമതല ഭൂരിപക്ഷത്തിനുണ്ട് എന്ന് പാകിസ്താനിലെ മുസ്ലിങ്ങള്‍ ഓര്‍ക്കണമെന്ന് കാദന്‍ മൊയ്തീന്‍ പറഞ്ഞു. ഖുര്‍ആനും പ്രവാചക വചനങ്ങളും അതാണ് പഠിപ്പിച്ചത്. മറ്റു മതസ്ഥരുമായി കലഹിക്കുന്നതിനെ ഇസ്ലാം പ്രോല്‍സാഹിപ്പിക്കുന്നില്ല. ക്ഷേത്രം തകര്‍ത്ത നടപടിയെ അപലപിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്ത പാകിസ്താന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. തകര്‍ത്ത ക്ഷേത്രം പുതുക്കി പണിയാന്‍ സര്‍ക്കാര്‍ വേഗത്തില്‍ ശ്രമിക്കണം. പുതിയ ക്ഷേത്രം നിര്‍മിച്ച് ഹിന്ദുക്കള്‍ക്ക് കൈമാറണം. ഇന്ത്യയില്‍ 1991 നിലവില്‍ വന്ന ആരാധനാലയ സംരക്ഷണം നിയമത്തിന്റെ മാതൃകയില്‍ പുതിയ നിയമം നടപ്പാക്കാന്‍ പാകിസ്താന്‍ ഭരണകൂടം തയ്യാറാകണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button