Latest NewsNewsIndia

ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് വീണ്ടും കുരുക്കിൽ; അടുത്ത ബന്ധുവിൻ്റെ 72 കോടി കളളപ്പണം കണ്ടുകെട്ടി എൻഫോഴ്സ്മെൻ്റ്

പിഎംസി ബാങ്ക് തട്ടിപ്പ് കേസിൽ നേരത്തെ സഞ്ജയ് റാവത്തിന്റെ ഭാര്യയോട് ചോദ്യം ചെയ്യലിനായി ഹാജരാകാൻ നിരവധി തവണ ഇഡി ആവശ്യപ്പെട്ടിട്ടും അവർ കൂട്ടാക്കിയിരുന്നില്ല, പ്രവീൺ റാവത്തിന്റെ ഭാര്യയുമായി വർഷ റാവത്തിന് പണമിടപാടുകൾ ഉണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്

മുംബൈ: ഭാര്യ വർഷ റാവത്തിൻ്റെ പേരിലുള്ള 4000 കോടിയുടെ രൂപ പി എം സി ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെൻ്റ് അന്വേഷണം പുരോഗമിക്കുന്നതിന് പിന്നാലെ ശിവസേന നേതാവ് സഞ്ജയ് റാവത്തിൻ്റെ അടുത്ത ബന്ധു പ്രവീൺ റാവത്തിന്റെ 72 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടി. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഇഡിയുടെ നടപടി.

Also related: ക്രിപ്റ്റോ കറൻസി തട്ടിപ്പ്: കോടികൾ തട്ടിയ പ്രതി ഡൽഹിയിൽ പിടിയിൽ

പിഎംസി ബാങ്ക് തട്ടിപ്പ് കേസിൽ നേരത്തെ സഞ്ജയ് റാവത്തിന്റെ ഭാര്യയോട് ചോദ്യം ചെയ്യലിനായി ഹാജരാകാൻ നിരവധി തവണ ഇഡി ആവശ്യപ്പെട്ടിട്ടും അവർ കൂട്ടാക്കിയിരുന്നില്ല. പ്രവീൺ റാവത്തിന്റെ ഭാര്യയുമായി വർഷ റാവത്തിന് പണമിടപാടുകൾ ഉണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇരുവരും തമ്മിൽ അമ്പത് ലക്ഷം രൂപയുടെ ഇടപാടുകൾ നടത്തിയതായാണ് പുറത്ത് വരുന്ന വിവരങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button