Latest NewsNewsInternational

അടിയന്തിര ഉപയോഗത്തിന് ഫൈസര്‍ വാക്‌സിന് അനുമതി നല്‍കി ലോകാരോഗ്യ സംഘടന

ഡബ്ല്യു.എച്ച്.ഒ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കുന്ന ആദ്യ വാക്‌സിനാണിത്

ജനീവ : അടിയന്തിര ഉപയോഗത്തിന് ഫൈസര്‍-ബയോണ്‍ടെകിന്റെ കോവിഡ് വാക്‌സിന് അനുമതി നല്‍കി ലോകാരോഗ്യ സംഘടന. ഡബ്ല്യു.എച്ച്.ഒ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കുന്ന ആദ്യ വാക്‌സിനാണിത്. സുരക്ഷക്കും ഫലപ്രാപ്തിക്കും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട മാനദണ്ഡങ്ങള്‍ വാക്‌സിന്‍ പാലിച്ചിട്ടുണ്ടെന്നും കോവിഡ് കാരണമുണ്ടാകുന്ന അപകട സാധ്യതകള്‍ പരിഹരിക്കാനാകുമെന്നും അവലോകനത്തില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

” ലോകത്ത് എല്ലായിടത്തും മതിയായ അളവില്‍ കോവിഡ് വാക്സിന്‍ ലഭ്യമാക്കാന്‍ ആഗോള തലത്തിലുള്ള ശ്രമങ്ങളിലേക്കുള്ള ആദ്യ ചുവട് വെയ്പ്പാണിത്” – ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥയായ മാരിയംഗേല സിമാവോ പറഞ്ഞു. ലോകാരോഗ്യ സംഘടന അനുമതി നല്‍കിയതോടെ വിവിധ രാജ്യങ്ങള്‍ക്ക് വാക്സിന് ഉടനടി അനുമതി നല്‍കാനും ഇറക്കുമതി ചെയ്യാനും സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button