Latest NewsNewsCrime

114 ബോ​ട്ടി​ലു​ക​ളി​ലാ​യി 85 ലി​റ്റ​ർ മ​ദ്യം പി​ടി​ച്ചെ​ടു​ത്തു

ബം​ഗ​ളൂ​രു: പു​തു​വ​ത്സ​ര ത​ലേ​ന്ന് 114 ബോ​ട്ടി​ലു​ക​ളി​ലാ​യി 85 ലി​റ്റ​ർ മ​ദ്യം പി​ടി​ച്ചെ​ടുക്കുകയുണ്ടായി. ഇ​ത്ര​യും മ​ദ്യം വീ​ട്ടി​ൽ സൂ​ക്ഷി​ച്ച രാ​ജാ​ജി​ന​ഗ​ർ കോ​ർ​ഡ് റോ​ഡി​ലെ മ​ണി (61) എ​ന്ന റി​യ​ൽ എ​സ്​​റ്റേ​റ്റ് ഏ​ജ​ൻ​റാ​ണ്​ അറസ്റ്റിൽ ആയിരിക്കുന്നത്. ഒ​രാ​ൾ​ക്ക് കൈ​വ​ശം വെ​ക്കാ​വു​ന്ന​തിെൻറ 20 ഇ​ര​ട്ടി​യി​ല​ധി​കം മ​ദ്യ​മാ​ണ് ഇ​യാ​ൾ സൂ​ക്ഷിച്ചിരുന്നത്.

ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ബ​സ​വേ​ശ്വ​ര ന​ഗ​ർ, മാ​ഗ​ഡി റോ​ഡ് എ​ന്നീ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ലെ പൊ​ലീ​സു​കാ​ർ ന​ട​ത്തി​യ റെ​യ്​​ഡി​ലാ​ണ് ഇ​യാ​ൾ അറസ്റ്റിൽ ആയിരിക്കുന്നത്.

മേ​ഖ്രി സ​ർ​ക്കി​ളി​ലെ വ്യോ​മ​സേ​ന കാ​ൻ​റീ​നി​ൽ​നി​ന്ന്​ വാ​റ​ൻ​റ് ഒാ​ഫി​സ​റു​ടെ സ​ഹാ​യ​ത്തോ​ടെ വാ​ങ്ങി​യ മ​ദ്യം വി​ല​കൂ​ട്ടി വി​ൽ​ക്കാ​നാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്ന്​ ഇ​യാ​ൾ മൊ​ഴി ന​ൽ​ക്കുകയുണ്ടായി. എ​ന്നാ​ൽ അതേസമയം, മ​ദ്യം വാ​ങ്ങി​യ​തി​െൻറ രേ​ഖ​ക​ളോ മ​റ്റു കാ​ര്യ​ങ്ങ​ളോ ഇ​യാ​ൾ​ക്ക് ഹാ​ജ​രാ​ക്കാ​നാ​യി​ല്ല.

എ​ക്സൈ​സ് നി​യ​മ​പ്ര​കാ​രം ഒ​രാ​ൾ​ക്ക് നാ​ല്​ ലി​റ്റ​റി​ൽ താ​ഴെ മാ​ത്ര​മേ കൈ​വ​ശം വെ​ക്കാ​നാ​കൂ. പു​തു​വ​ത്സ​ര ത​ലേ​ന്ന് ലോ​ക്ഡൗ​ൺ പോ​ലെ​യു​ള്ള ക​ർ​ശ​ന നി​യ​ന്ത്ര​ണം ഉ​ണ്ടാ​കു​മെ​ന്ന് ക​രു​തി ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ല​ക്ക് വി​ൽ​ക്കു​ന്ന​തി​നാ​യാ​ണ് ഇ​യാ​ൾ വീ​ട്ടി​ൽ മ​ദ്യം വാ​ങ്ങി​വെ​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button