KeralaNattuvarthaLatest NewsNewsIndia

IFFK വേദി തിരുവനന്തപുരത്ത് നിന്ന് മാറ്റാൻ ഗൂഢനീക്കം: ടിവിഎം

അധികാരത്തിലേറി പത്ത് ദിവസം തികയും മുൻപേ വാഗ്ദാനങ്ങൾ മറന്ന് നഗരവാസികളെ വഞ്ചിച്ച് ഇടതുമുന്നണി; ടിവിഎം

കോവിഡിന്റെ പശ്ചാത്തലത്തിലുള്ള താൽക്കാലിക സംവിധാനമെന്ന പേരിൽ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദി തിരുവനന്തപുരത്ത് നിന്ന് മാറ്റാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് തിരുവനന്തപുരം വികസന മുന്നേറ്റം (ടിവിഎം) പ്രസ്താവനയിൽ ആരോപിച്ചു. നഗരത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിൽ വന്ന ഇടത് മുന്നണി പത്ത് ദിവസം തികയും മുമ്പ് തന്നെ നഗരവാസികളെ വഞ്ചിച്ചിരിക്കുകയാണ് എന്നും സംഘടന കുറ്റപ്പെടുത്തി. കാൽ നൂറ്റാണ്ടായി തലസ്ഥാനത്ത് വിജയകരമായി നടക്കുന്ന മേള ഇവിടെ നിലനിർത്തണമെന്നും ടിവിഎം പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻ നായർ ആവശ്യപ്പെട്ടു.

Also Read: സംസ്ഥാനത്ത് ഈ മാസം തിയേറ്ററുകള്‍ തുറക്കില്ലെന്ന് ഫിലിം ചേംബർ

ചലച്ചിത്രമേള തിരുവന്തപുരത്ത് നിന്ന് ഒളിച്ചു കടത്താനുള്ള ശ്രമമാണ് ചലച്ചിത്ര അക്കാദമിയിലെ ചില ഉന്നതർ നടത്തുന്നത്. സർക്കാർ ഇതിനു വഴങ്ങുന്നതു ദൗർഭാഗ്യകരമായാണ്. മേള ഇത്തവണ നാല് വേദികളിലായി നടത്തുന്നതിനെക്കുറിച്ചു നൽകിയ വിശദീകരണം തൃപ്തികരമല്ല. തിരുവനന്തപുരം ആസ്ഥാനമായിരുന്ന നിരവധി സർക്കാർ സ്ഥാപനങ്ങളും പദ്ധതികളും മുമ്പും പല കാരണങ്ങൾ പറഞ്ഞു മറ്റിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട് എന്നതാണ് ആശങ്കക്ക് അടിസ്‌ഥാനം.

ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്തു സ്ഥിരം വേദി നിർമ്മിക്കുമെന്ന വാഗ്ദാനം സർക്കാർ ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇതിനിടെയാണ് മേള തന്നെ തലസ്ഥാനത്ത് നിന്ന് മാറ്റുന്നത് സംബന്ധിച്ച ചർച്ചകൾ ചലച്ചിത്ര അക്കാദമി യോഗത്തിൽ നടന്നുവെന്ന വിവരം പുറത്തുവരുന്നത്. ഇതെല്ലാം അട്ടിമറി സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നതാണ്. വിവിധ അധികാരികൾ മേള സംബന്ധിച്ച് മുൻകാലങ്ങളിൽ നടത്തിയിട്ടുള്ള അഭിപ്രായ പ്രകടനങ്ങളും സംശയത്തിന് ബലം നൽകുന്നതാണ്.

Also Read: ബിജെപി നൽകുന്ന വാക്സിൻ ഞങ്ങൾ സ്വീകരിക്കില്ല, കാരണം അത് വിശ്വസിക്കാൻ കഴിയില്ല; വിവാദ പ്രസ്താവനയുമായി അഖിലേഷ് യാദവ്

ഇത്തരം മേളകൾ ഓരോ വർഷവും പലയിടത്തായി നടത്തണമെന്ന വാദത്തിനു പ്രസക്തി ഇല്ല. അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ എല്ലാവർഷവും ഒരേ വേദിയിലാണ് നടക്കുന്നതെന്ന് മാത്രമല്ല അവ നടക്കുന്ന നഗരങ്ങളുടെ പേരുകളിലാണ് അറിയപ്പെടുന്നത്. സ്‌ഥിരം വേദികൾ ഉള്ള സാംസ്കാരിക, വാണിജ്യ മേളകൾക്ക് കേരളത്തിൽ തന്നെയുള്ള ഉദാഹരണങ്ങളാണ് കൊച്ചി ബിനാലേയും ട്രാവൽ മാർട്ടും.

തിരുവനന്തപുരത്തെ മികച്ച രീതിയിൽ ബ്രാൻറ് ചെയ്യണമെന്നത് നഗരസഭാ തെരഞ്ഞെടുപ്പിൽ ടിവിഎം മുന്നോട്ട് വെച്ച നിർദ്ദേശമാണ്. തൊട്ട് പിന്നാലെ ഇടത് മുന്നണി ഇത് പ്രകടന പത്രിയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതിനു വിപരീതമായ നടപടികളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഈ വിഷയത്തിൽ നഗരസഭയിൽ ഏകകണ്ഠമായി പ്രമേയം പാസ്സാക്കാൻ മൂന്നു മുന്നണികളും മുന്നോട്ടു വരണം.

Also Read: കൃഷിയിൽ തിളങ്ങി ധോണി; പച്ചക്കറികള്‍ ദുബായിലേക്ക് കയറ്റുമതി ചെയ്യും

നഗരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ഇവിടെ നടക്കുന്ന മേളകളും തിരുവനന്തപുരത്തിന്റെ പേരിൽ അറിയപ്പെടാൻ നടപടി സ്വീകരിക്കുമെന്ന് എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. ഇതനുസരിച്ചു അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്തിന്റെ പേരിൽ ബ്രാൻഡ് ചെയ്യാൻ അടിയന്തിര നടപടി ഉണ്ടാകണം. തിരുവനന്തപുരത്തിന്റെ ആഗോള പ്രശസ്തി വർദ്ധിപ്പിക്കാൻ ഇത് ഉപകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button