Latest NewsNewsIndia

കൃഷിയിൽ തിളങ്ങി ധോണി; പച്ചക്കറികള്‍ ദുബായിലേക്ക് കയറ്റുമതി ചെയ്യും

മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയുടെ റാഞ്ചിയിലെ കൃഷിയിടം വിളവെടുപ്പിന് തയ്യാറിയിക്കഴിഞ്ഞു. തന്റെ ഫാം ഹൗസില്‍ വിളയിച്ച പച്ചക്കറികള്‍ ദുബായിലേക്ക് കയറ്റുമതി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ധോണി. ഇതിനുവേണ്ടിയുള്ള ചർച്ചകളും ഒരുക്കങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്.

Also Read: തലസ്ഥാനത്ത് പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതി തുങ്ങി മരിച്ച നിലയിൽ

ജാര്‍ഖണ്ഡിലെ കൃഷി വകുപ്പാണ് ധോണിയുടെ ഫാം ഹൗസില്‍ നിന്നുള്ള പച്ചക്കറികൾ യു.എ.ഇയിലേക്ക് എത്തിക്കുക. യു.എ.ഇയില്‍ വില്‍പ്പന നടത്തേണ്ട ഏജന്‍സികളെ ഇതിനോടകം കണ്ടെത്തിക്കഴിഞ്ഞു. റാഞ്ചിയിലെ സെബോ ഗ്രാമത്തിലെ റിംഗ് റോഡിലാണ് ധോണിയുടെ ഫാം ഹൗസ്.

സ്ട്രോബറീസ്, കാബേജ്, തക്കാളി, ബ്രൊക്കോലി, പയര്‍, പപ്പായ തുടങ്ങിയവയാണ് ഇവിടെ കൃഷി ചെയ്യുന്നത്. 10 ഏക്കർ കൃഷിയിടത്താണ് ധോണി പച്ചക്കറി വിളവെടുപ്പ് നടത്തുന്നത്. ധോണിയുടെ കൃഷി ഇടത്തില്‍ നിന്നുള്ള പച്ചക്കറികള്‍ക്ക് റാഞ്ചിയിലും വലിയ ഡിമാന്റാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button