Latest NewsNewsIndia

കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച മുന്‍ മന്ത്രിയുടെ വീട്ടില്‍ പ്രതിഷേധക്കാർ ട്രാക്​ടറില്‍ ചാണകം തള്ളിയതായി പരാതി

ചണ്ഡീഗഢ്​: കേന്ദ്ര സര്‍ക്കാറിന്‍റെ പുതിയ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ തിക്ഷാന്‍ സുദിന്‍റെ വീട്ടില്‍ സമരക്കാര്‍ ട്രാക്​ടറില്‍ പശുവിന്‍റെ ചാണകം കൊണ്ടുവന്ന്​ തള്ളി. പഞ്ചാബിലെ ഹോഷിയാര്‍പുരിലാണ്​ സംഭവം.വീടിന്​ മുന്നില്‍ കേന്ദ്രത്തിനെതിരെ മു​​ദ്രാവാക്യങ്ങളുമായി വെള്ളിയാഴ്ച പ്രതിഷേധ പ്രകടനം നടന്നിരുന്നു. ഇതിനിടയിലാണ്​ ചിലര്‍ ചാണകം തള്ളിയത്​.

Read Also  : ദാദാസാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ദക്ഷിണേന്ത്യൻ അവാർഡുകൾ പ്രഖ്യാപിച്ചു

തുടര്‍ന്ന്​ പ്രതിഷേധക്കാരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായെങ്കിലും പൊലീസ്​ ഇടപെടലിനെ തുടര്‍ന്ന്​ അനിഷ്​ട സംഭവങ്ങളുണ്ടായില്ല. തന്‍റെ വീട്ടില്‍ ചാണകം തള്ളിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തിക്ഷാന്‍ പിന്നീട്​ കുത്തിയിരുപ്പ് സമരം നടത്തി.

അതേസമയം, പ്രതിഷേധത്തിന്‍റെ പേരില്‍ ആളുകളെ ഉപദ്രവിക്കുന്നത് അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്​ പറഞ്ഞു. “ആളുകളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം കര്‍ഷകരുടെ സമാധാനപരമായ പ്രക്ഷോഭത്തിന് ചീത്തപ്പേര്​ ഉണ്ടാക്കുകയും ലക്ഷ്യത്തെ പരാജയപ്പെടുത്തുകയും ചെയ്യും”,മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button