MollywoodLatest NewsCinemaNews

ആരാധകർക്ക് സന്തോഷവാർത്ത…! ‘മരക്കാർ’ റീലീസിംഗ് തീയതി പ്രഖ്യാപിച്ചു

മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങിയ ‘മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ’ റിലീംസിംഗ് തീയതി പ്രഖ്യാപിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ എത്തിയിരിക്കുന്നു. ചിത്രം മാർച്ച് 26ന് റിലീസ് ചെയ്യുമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയുണ്ടായി.

മോഹൻലാൽ, പ്രഭു, സുനിൽ ഷെട്ടി, അർജുൻ, പ്രണവ് മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കാനായി എത്തുന്നത്. പ്രണവ് മോഹൻലാലാണ് ചിത്രത്തിൽ കുഞ്ഞാലി മരക്കാറിന്റെ ചെറുപ്പകാലം അവതരിപ്പികാനായി ചിത്രത്തിൽ എത്തുന്നത്.

2020 മാർച്ച് 26ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു മുമ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും കൊറോണ വൈറസ് പ്രതിസന്ധി മൂലം നീണ്ടുപോകുകയായിരുന്നു ഉണ്ടായത്. മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയുടെ ചിത്രീകരണം വാഗമൺ, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളിലാണ് നടന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button