Latest NewsIndiaNews

വീട്ടില്‍നിന്ന്​ അവളെ കൂട്ടിപ്പോയത്​ മരണത്തിലേക്ക്​; പാര്‍ട്ടിക്കിടെ 19കാരിയെ ക്രൂരമായി കൊലപ്പെടുത്തിയത് സുഹൃത്തുക്കള്‍

12 പേരടങ്ങിയ സുഹൃദ്​ സംഘമാണ്​ ജാന്‍വി​െക്കാപ്പം പുതുവത്സരാഘോഷത്തിനായി ഭഗവന്‍തി ഹൈറ്റ്​സിലെത്തിയിരുന്നത്​.

മുംബൈ: ന്യൂയർ പാര്‍ട്ടിക്കിടെ യുവതി മരിച്ച സംഭവത്തില്‍ ഉറ്റ സുഹൃത്തുക്കളായ രണ്ടുപേര്‍ അറസ്റ്റില്‍. മുംബൈ ഖാര്‍ പൊലീസ്​ സ്​റ്റേഷന്‍ പരിധിയില്‍ 19കാരി ജാന്‍വി കുര്‍കേജ മരിച്ച സംഭവം​ കൊലപാതകമാണെന്ന്​ പോലീസ്​ വെളിപ്പെടുത്തി. സൈക്കോളജി വിദ്യാര്‍ഥിനിയായ ജാന്‍വിയെ ഏറ്റവുമടുത്ത സുഹൃത്തുക്കളായ ദിയ പദാങ്കറും ശ്രീ ജോഗ്​ദാങ്കറും ചേര്‍ന്ന്​ ക്രൂരമായി മര്‍ദിച്ചും സ്​റ്റെയര്‍ ​കേസില്‍ തലയിടിച്ചും​ കൊലപ്പെടുത്തിയതാണെന്ന്​ പൊലീസ്​ വിശദീകരിച്ചു.

എന്നാൽ ജാന്‍വിയുടെ തലയോട്ടിയുടെ മുന്‍വശത്തും പിന്നിലും ക്ഷതമേറ്റതായി പോസ്റ്റ്​മോര്‍ട്ടത്തില്‍ തെളിഞ്ഞു. പരിക്കുപറ്റി ഏറെനേരം രക്​തത്തില്‍ കുളിച്ചുകിടന്ന മകളെ ആരെങ്കിലും സമയത്ത്​ ​ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന്​ മാതാപിതാക്കള്‍ പറഞ്ഞു. പിതാവിന്‍റെ ജന്മദിനാഘോഷം കഴിഞ്ഞ്​ മണിക്കൂറുകള്‍ക്കകമാണ്​ ജാന്‍വിയെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയത്​.

സംഭവം ഇങ്ങനെ: വ്യാഴാഴ്ച രാത്രി​ 7.30ന്​ പിതാവിന്‍റെ ബര്‍ത്ത്ഡേ ആഘോഷിക്കുന്ന സമയത്ത്​ ദീപയും ജോഗ്​ദാങ്കറും ജാന്‍വിക്കൊപ്പം അവളുടെ സാന്താക്രൂസിലുള്ള വീട്ടിലുണ്ടായിരുന്നു. കേക്ക്​ മുറിച്ചതിനുശേഷം ഖാറിലെ 14ാംറോഡിലുള്ള ഭഗ്​വന്‍തി ഹൈറ്റ്​സ്​ എന്ന ഫ്ലാറ്റില്‍ നടക്കുന്ന പുതുവര്‍ഷ പാര്‍ട്ടിക്കായി മൂവരും അ​േങ്ങാട്ടുപോയി. ഈ പാര്‍ട്ടിക്കിടെ ദീപയും ജോഗ്​ദാങ്കറും ആരും കാണാതെ പുറത്തേക്ക്​ പോയത്​ ജാന്‍വിയുടെ ശ്രദ്ധയില്‍പെട്ടു. അവരുടെ നീക്കങ്ങള്‍ അത്ര ശരിയല്ലെന്ന്​ തോന്നിയ​ ജാന്‍വി അക്കാര്യം ചോദ്യം ചെയ്​തതാണ്​ ഇരുവര്‍ക്കും ദേഷ്യം തോന്നാന്‍ കാരണമെന്ന്​ എഫ്​.ഐ.ആറില്‍ പറയുന്നു. ഇതേച്ചൊല്ലി ജാന്‍വിയുമായി ഇടഞ്ഞ ദീപയും ജോഗ്​ദാങ്കറും അവളെ ആക്രമിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ്​ ജാന്‍വി മരിച്ചത്​.

എന്നാൽ ബഹുനില കെട്ടിടത്തിന്‍റെ ടെറസില്‍നിന്ന്​ താഴേക്ക്​ വീണാണ്​ മരണമെന്നായിരുന്നു തുടക്കത്തില്‍ പ്രചരിച്ചിരുന്നത്​. എന്നാല്‍, പുലര്‍ച്ചെ മൂന്നുമണി​േയാടെ പൊലീസ്​ എത്തു​േമ്ബാള്‍ ഫ്ലാറ്റിന്‍റെ രണ്ടാം നിലയിലെ സ്​റ്റെയര്‍കേസിനോട്​ ​േചര്‍ന്ന്​ രക്​തത്തില്‍ കുളിച്ച നിലയിലായിരുന്നു ജാന്‍വി. ഭഗവന്‍തി ഹൈറ്റ്​സില്‍ പാര്‍ട്ടി സംഘടിപ്പിച്ച യാഷ്​ അഹൂജ എന്നയാളാണ്​ ഖാര്‍ പൊലീസ്​ സ്​റ്റേഷനിലെത്തി വിവരം പറയുന്നത്​. പൊലീസ്​ എത്തി ബാന്ദ്രയിലെ ഭാഭ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുമ്പേ തന്നെ ജാന്‍വി മരണത്തിന്​ കീഴടങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ്​ കൊലപാതകക്കുറ്റം ചുമത്തി ദീപയേയും ജോഗ്​ദാങ്കറെയും പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​.

Read Also: കശ്മീരില്‍ ഭൂമി സ്വന്തമാക്കാന്‍ മോഹിച്ച ജ്വല്ലറി ഉടമയ്ക്കുനേരെ നിറയൊഴിച്ച് ഭീകരര്‍; കേന്ദ്ര സർക്കാരിന് മുന്നറിയിപ്പോ?

ടെറസിന്​ മുകളില്‍ സംഘടിപ്പിച്ച പാര്‍ട്ടിക്കിടെ താഴേക്ക്​ വീണാണ്​ മരണം സംഭവിച്ചെന്നത്​ ശരിയല്ലെന്ന് ​ജാന്‍വിയുടെ അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു. ‘അവള്‍ റൂഫ്​ ​േടാപ്പില്‍ന്ന്​ വീണതല്ല. ക്രൂരമായി മര്‍ദിച്ച ശേഷം മുടിയില്‍ പിടിച്ച്‌​ സ്​റ്റെയര്‍കേസിലൂടെ അവളെ രണ്ടാം നില വരെ വലിച്ചിഴക്കുകയായിരുന്നു. പടികളില്‍ മുഴുവന്‍ ചോരപ്പാടുകളാണ്​’ -സുഹൃത്തുക്കളിലൊരാള്‍ പറഞ്ഞു. 12 പേരടങ്ങിയ സുഹൃദ്​ സംഘമാണ്​ ജാന്‍വി​െക്കാപ്പം പുതുവത്സരാഘോഷത്തിനായി ഭഗവന്‍തി ഹൈറ്റ്​സിലെത്തിയിരുന്നത്​. ജാന്‍വിയുടെ മുടി പിടിച്ച്‌​ സ്​റ്റെയര്‍കേസിലൂടെ വലിച്ചിഴച്ചുവെന്നത്​ ശരിയല്ലെന്നാണ്​ പൊലീസിന്‍റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button