Latest NewsNewsIndia

കത്തി കാണിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ കുത്തികൊന്ന് പെണ്‍കുട്ടി

ചെന്നൈ : കത്തി കാണിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ കുത്തികൊന്ന് പെണ്‍കുട്ടി . തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ ഷോളവാരത്താണ് സംഭവം. ഇവിടെ ബന്ധുവീട്ടില്‍ വന്നതാണ് 19-കാരിയായ പെണ്‍കുട്ടി.

Read Also : തര്‍ക്കഭൂമിയുടെ പട്ടയം സുകുമാരന്‍ നായരുടെ പേരില്‍

ശൗചാലയത്തില്‍ പോകാന്‍ പുറത്തുവന്ന പെണ്‍കുട്ടിയെ മദ്യലഹരിയിലിയിരുന്ന 20-കാരന്‍ കത്തി കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അജിത് എന്നാണ് ഇയാളുടെ പേര്. സ്വയം പ്രതിരോധിച്ച പെണ്‍കുട്ടി യുവാവില്‍ നിന്ന് കത്തി പിടിച്ചുവാങ്ങി തിരിച്ച് ആക്രമിച്ചു. സംഭവ സ്ഥലത്ത് വച്ച് തന്നെ അജിത് മരിച്ചു. പൊലീസ് പറയുന്നു.

പെണ്‍കുട്ടിയുടെ മൊഴിപ്രകാരമുള്ള പ്രാഥമിക നിഗമനം മാത്രമാണ് ഇതെന്നും സംഭവത്തെക്കുറിച്ച് കൂടുതലായി അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button