COVID 19Latest NewsNewsIndia

“ജീവന്‍ രക്ഷിക്കാനായി പന്നിയുടെ ശരീരത്തില്‍ നിന്നെടുത്ത കൊഴുപ്പ് ഉപയോഗിക്കുന്നതിൽ തെറ്റില്ല ” : ജമാഅത്തെ ഇസ്ലാമി

ന്യൂഡല്‍ഹി: മറ്റ് കോവിഡ് വാക്‌സിനുകൾ ലഭ്യമാവാത്ത സാഹചര്യത്തില്‍ ജീവന്‍ രക്ഷിക്കാനായി അനുവദനീയമല്ലാത്ത പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച വാക്‌സിന്‍ സ്വീകരിക്കാമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദേശീയ ഘടകം.

Read Also : കൊച്ചി- മംഗളൂരു പ്രകൃതിവാതക പൈപ്പ് ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും

മതനിയമങ്ങള്‍ പ്രകാരം അനുവദനീയമല്ലാത്ത ഒരു പദാര്‍ത്ഥം അതിന്റെ സവിശേഷകള്‍ കൊണ്ട് വ്യത്യസ്തമായ ഒന്നായി രൂപാന്തരപ്പെടുന്നുവെങ്കില്‍ അത് ശുദ്ധവും അനുവദനീയമായുമായി കണക്കാക്കാവുന്നതാണെന്നും സംഘടനയുടെ ശരീഅത്ത് കൗണ്‍സില്‍ സെക്രട്ടറി ഡോ.റസി ഉല്‍ ഇസ്‌ലാം പറയുന്നു.ഇത് കണക്കിലെടുക്കുമ്പോള്‍ ഹറാമായ പന്നിയുടെ ശരീരത്തില്‍ നിന്നെടുത്ത കൊഴുപ്പ് ഉപയോഗിക്കുന്നത് ഇസ്‌ലാമിക പണ്ഡിതന്‍മാരുടെ അഭിപ്രായ പ്രകാരം അനുവദനീയമാനിന്നും റസി ഉല്‍ ഇസ്‌ലാം പറഞ്ഞു.

ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വാക്‌സിനുകളില്‍ എന്ത് തരം പദാര്‍ത്ഥങ്ങളാണ് ഉപയോഗിക്കപ്പെട്ടിട്ടുള്ളത് എന്നതിനെ കുറിച്ച്‌ കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്നും ഇത് ലഭിക്കുമ്പോൾ കൂടുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button