COVID 19KeralaLatest NewsNewsIndiaInternational

നരേന്ദ്ര മോദി ലോകത്തെ ഏറ്റവും ജനകീയനായ രാഷ്ട്രത്തലവൻ, പ്രധാനമന്ത്രിക്കൊപ്പം ബിജെപിയുടെയും ജനപിന്തുണ വർദ്ധിച്ചു

സർവ്വേയിൽ പങ്കെടുത്തയാളുകളിൽ 55 ശതമാനം പേരും വോട്ട് ചെയ്തത് നരേന്ദ്ര മോദി എന്ന് സർവ്വേ ഫലം പറയുന്നു. നെഗറ്റീവ് വോട്ടും രേഖപ്പെടുത്താം എന്ന പ്രത്യേകയും ഉണ്ടായിരുന്ന സർവ്വേയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് മൈനസ് വോട്ടാണ് സർവ്വേയിൽ കിട്ടിയത്

വാഷിംഗ്ടൺ: കോവിഡ് കാലത്ത് ലോകത്ത് ഏറ്റവും കൂടുതൽ ജനശ്രദ്ധയാകർഷിച്ച ഭരണാധികാരി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എന്ന് അമേരിക്കൻ റിസർച്ച് സംഘടന. ലോകമെമ്പാടും സംഘടന നടത്തിയ സർവ്വേയിലാണ് മോദി ഒന്നാമത് എത്തിയത്. സർവ്വേയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് മൈനസ് വോട്ടാണ്  കിട്ടിയത്.

Also related: “കോവിഡ് വാക്സിന്റെ പരീക്ഷണ വിവരങ്ങൾ പുറത്തു വിടാതെ വിശ്വസിക്കില്ല” : സീതാറാം യെച്ചൂരി

സർവ്വേയിൽ പങ്കെടുത്തയാളുകളിൽ 55 ശതമാനം പേരും വോട്ട് ചെയ്തത് നരേന്ദ്ര മോദി എന്ന് സർവ്വേ ഫലം പറയുന്നു. നെഗറ്റീവ് വോട്ടും രേഖപ്പെടുത്താം എന്ന പ്രത്യേകയും ഉണ്ടായിരുന്ന സർവ്വേയിൽ മോദിക്ക് വോട്ടു ചെയ്തവരിൽ 70 ശതമാനം പേരും പ്രധാനമന്ത്രിയെ പിന്തുണച്ച് വോട്ട് ചെയ്തപ്പോൾ 20 ശതമാനം പേർ മാത്രമാണ് പ്രതികൂലിച്ച് നെഗറ്റീവ് വോട്ട് രേഖപ്പെടുത്തിയത്.

Also related: ഇസ്ലാം മതമൗലീക വാദി ഒവൈസി വേണ്ട, ഡിഎംകെയ്ക്കെതിരെ തമിഴ്നാട്ടിലെ മുസ്ലിംങ്ങൾ

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജനപിന്തുണ വർദ്ധിച്ചതിനോടൊപ്പം ബിജെപിയുടെ ജനപിന്തുണയും ഉയർന്നതായി സർവ്വേ ഫലം പറയുന്നു. 13 രാജ്യങ്ങിൽരാഷ്ടീയ നേതാക്കളെ ഉൾപ്പെടുത്തിയാണ് അമേരിക്കൻ റിസർച്ച് സംഘടന സർവ്വേ നടത്തിയത്. ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ, ആസ്ട്രേലിയ, ബ്രസീൽ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ മെക്സിക്കോ, ദക്ഷിണ കൊറിയ, സ്പെയിൻ, യുഎൻ എന്നീ രാജ്യങ്ങളിലെ നേതാക്കളെയാണ് സർവ്വേയിൽ ഉൾപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button