KeralaLatest NewsNews

യുഡിഎഫ് പ്രവേശനത്തെ കുറിച്ച് നിലപാട് വ്യക്തമാക്കി പി.സി ജോര്‍ജ്

ഒന്നിച്ചു പോകണമെന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തിപരമായി പറഞ്ഞിട്ടുണ്ട്

കോട്ടയം : യുഡിഎഫ് പ്രവേശനത്തെ കുറിച്ച് നിലപാട് വ്യക്തമാക്കി ജനപക്ഷം നേതാവ് പി.സി. ജോര്‍ജ് എംഎല്‍എ. കോണ്‍ഗ്രസ് ക്ഷണിച്ചാല്‍ യുഡിഎഫില്‍ ചേരാന്‍ തയ്യാറാണെന്നാണ് പി.സി ജോര്‍ജ് വ്യക്തമാക്കിയത്. ഒന്നിച്ചു പോകണമെന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തിപരമായി പറഞ്ഞിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടി തിരുവന്തപുരത്ത് കാണാമെന്ന് പറഞ്ഞു. കോണ്‍ഗ്രസുമായി യോജിച്ച് പോകണമെന്നാണ് നിലവിലെ തീരുമാനം. പി.സി തോമസിനെ യുഡിഎഫില്‍ എടുക്കാന്‍ തീരുമാനമായിട്ടുണ്ടെന്നാണ് അറിവെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ ഭരണത്തിലെ പോരായ്മകള്‍ പറയാന്‍ ആരുമില്ല. ജോസ്.കെ.മാണി എത്തിയത് ഇടതുപക്ഷ മുന്നണിയെ ഗതികകേടിലാക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button