KeralaLatest NewsNews

കോവിഡ്ക്കാലത്തും പിഞ്ച് കുഞ്ഞുങ്ങൾക്ക് പോലും രക്ഷയില്ലാത്ത കേരളം

കഴിഞ്ഞ വർഷം മാർച്ച്, എപ്രിൽ, മെയ് മാസങ്ങളിലായി മാത്രം രജിസ്റ്റർ ചെയ്തത് സംസ്ഥാനത്ത് വിവിധയിടത്ത് രണ്ടിസ്റ്റർ ചെയ്തത് 546 പോക്സോ കേസുകളാണ്, തിരുവനന്തപുരം ജില് ചെയ്തിട്ടുള്ളത്

കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത പോക്സോ കേസുകളുടെ എണ്ണം 2724 എന്ന് കണക്കുകൾ. 2012 ലാണ് പോക്‌സോ നിയമം നിലവില്‍ വന്നത് മുതൽ മുൻ വർഷങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ 18469 എണ്ണമാണ്. കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ കുട്ടികൾക്ക് നേരെ നടന്ന അതിക്രമങ്ങളുടെ കണക്ക് ആശങ്ക വർദ്ധിപ്പിക്കുന്നതാണ്. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ കഴിയാത്തതും വിചാരണ വൈകുന്നതുമാണ് പോക്സോ കേസുകളുടെ എണ്ണം ഉയരുന്നത് എന്ന വിമർശനം കേന്ദ്ര ഓർഡിനൻസ് നിലവിൽ വന്നതിനു ശേഷവും തുടരുന്നു.

Also related: സംസ്ഥാനത്ത് കോവിഡ് 19 സാന്ദ്രതാ പഠനം നടത്തുന്നു; ആരോഗ്യ വകുപ്പിന്റെ പ്രതിരോധ തന്ത്രങ്ങൾ ഇങ്ങനെ

2012 ൽ പോക്സോ നിയമം നിലവിൽ വന്നതിന് ശേഷം കേരളത്തിൽ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസുകള്‍

2012- 77     കേസുകള്‍
2013- 1016 കേസുകള്‍
2014- 1402 കേസുകള്‍
2015- 1583 കേസുകള്‍
2016- 2122 കേസുകള്‍
2017- 2697 കേസുകള്‍
2018- 3179 കേസുകള്‍
2019- 3609 കേസുകള്‍
2020- 2724 കേസുകൾ

കഴിഞ്ഞ വർഷം മാർച്ച്, എപ്രിൽ, മെയ് മാസങ്ങളിലായി മാത്രം രജിസ്റ്റർ ചെയ്തത് സംസ്ഥാനത്ത് വിവിധയിടത്ത് രണ്ടിസ്റ്റർ ചെയ്തത് 546 പോക്സോ കേസുകളാണ്.. തിരുവനന്തപുരം ജില്ലയിൽ മാത്രം കഴിഞ്ഞ വർഷം 321 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Also related: കുട്ടികളുണ്ടാകില്ല, ജനസംഖ്യ കുറയ്ക്കാനുള്ള ശ്രമം; കൊറോണ വാക്‌സിനെതിരെ വ്യാജപ്രചാരണവുമായി സമാജ്‌വാദി പാർട്ടി

2018 ഏപ്രിൽ 21ന് പോക്സോനിയമങ്ങൾ പരിഷ്കരിച്ചു കൊണ്ടുള്ള ഓർഡിനൻസ് കേന്ദ്ര സർക്കാർ ഇറക്കിയിരുന്നു. എന്നിട്ടും കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് കുറവില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 12 വയസ്സിൽത്താഴെയുള്ള കുട്ടികളെ ബലാത്സംഗംചെയ്യുന്നവർക്ക് വധശിക്ഷ നൽകാം എന്നതായിരുന്നു പ്രധാന നിർദേശം. പ്രതിയിൽനിന്ന് പിഴയീടാക്കി ഇരയ്ക്കോ ആശ്രിതർക്കോ നൽകാനും നിർദേശിച്ചു. ശിക്ഷാകാലാവധി ഉയർത്തിയതും ഈ ഭേദഗതിയിലാണ്. പരമാവധി മൂന്നുമാസത്തിനകം അന്വേഷണംപൂർത്തിയാക്കണം, ഒരുവർഷത്തിനകം ശിക്ഷവിധിക്കണം, ആറുമാസത്തിനകം അപ്പീൽ തീർപ്പാക്കണം തുടങ്ങിയ സുപ്രധാന നിർദേശങ്ങളുമുണ്ടായി.

Also relate: കാമുകൻ 17കാരിയായ കാമുകിയെ വെട്ടിപ്പരിക്കേൽപ്പിച്ചു

എന്നാൽ കുട്ടികൾക്കുനേരെയുള്ള കുറ്റകൃത്യങ്ങളിൽ കേരളത്തിൽ ശിക്ഷിക്കപ്പെടുന്നത് 16.7 ശതമാനം പേർ മാത്രമാണെന്ന് നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ദേശീയതലത്തിൽ ശിക്ഷിക്കപ്പെടുന്നതാകട്ടെ 30.7 ശതമാനം പേരും മാത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button