MalappuramKeralaNattuvarthaLatest NewsNews

വേശ്യയെന്ന് വിളിച്ച്‌ സിഐ അപമാനിച്ചു, പ്രതിശ്രുത വരനെ മർദിച്ചു: പോക്സോ കേസ് ഇരയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

മലപ്പുറം: തേഞ്ഞിപ്പാലം പോക്സോ കേസ് ഇരയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. വേശ്യയെന്ന് വിളിച്ച്‌ ഫറോക്ക് സി.ഐ തന്നെ അപമാനിച്ചെന്നും, തന്റെ അവസ്ഥക്ക് കാരണം പ്രതികളും സി.ഐയുമാണെന്നും കുറിപ്പിൽ പറയുന്നു.

Also Read:‘കേരള പൊലീസിലെ സംഘിയെ കണ്ടുമുട്ടി’: പർദ്ദ പ്രശ്‌നം ആണെന്ന് പറഞ്ഞു, തനിക്കും മാതാവിനുമുണ്ടായ ദുരനുഭവം പങ്കുവച്ച് യുവാവ്

പീഡനകാര്യം നാട്ടുകാരോട് മുഴുവന്‍ പറഞ്ഞതിനാല്‍ പുറത്തിറങ്ങാന്‍ കഴിയുന്നില്ല. ​പ്രതിശ്രുത വരനെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തതായും കത്തിൽ പറയുന്നു. പെൺകുട്ടി മുൻപ് ആത്മഹത്യക്ക് ശ്രമിച്ചപ്പോള്‍ എഴുതിയ കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

അതേസമയം, ബന്ധുക്കള്‍ ഉള്‍പ്പെടെ ആറുപേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ചേലേമ്പ്രയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ​ ബുധനാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button