Latest NewsNewsIndia

യുപിയില്‍ വേരുറപ്പിക്കാന്‍ കോണ്‍ഗ്രസ്, യോഗി ആദിത്യനാഥിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത് പ്രിയങ്ക ഗാന്ധി

 

ലഖ്‌നൗ : യുപി നോട്ടമിട്ട് കോണ്‍ഗ്രസ്, യോഗി ആദിത്യനാഥിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത് പ്രിയങ്ക ഗാന്ധി. വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വലിയ നീക്കങ്ങളുമായി കോണ്‍ഗ്രസ് രംഗത്തിറങ്ങിയിരിക്കുന്നത്. നാലുവര്‍ഷം പൂര്‍ത്തിയാക്കുന്ന യോഗി സര്‍ക്കാരിനുള്ള വിധിയെഴുത്ത് കൂടിയാകും ഈ തിരഞ്ഞെടുപ്പ്. യുപിയില്‍ വേരുറപ്പിക്കാന്‍ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിന് കഴിഞ്ഞോയെന്നും ഫലം വരുമ്പോള്‍ അറിയാം. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. ജനുവരി മൂന്നു മുതല്‍ 25 വരെ എണ്ണായിരത്തോളം ഗ്രാമപഞ്ചായത്തുകളില്‍ ക്യാംപ് ചെയ്തു പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കു പ്രിയങ്ക നിര്‍ദേശം നല്‍കി.

Read Also  തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഭക്ഷ്യകിറ്റ് ഇല്ല, പരാതിയുമായി 21 ലക്ഷം കാർഡുടമകൾ,കിറ്റ് സിവിൽ സപ്ലെസ് മുക്കുന്നതായി കടയുടമകൾ

പ്രമുഖ നേതാക്കള്‍ക്കു ജില്ലകളുടെ ചുമതല നല്‍കിയാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ജില്ലാ കമ്മിറ്റി ഭാരവാഹികളുമായി പ്രിയങ്ക കഴിഞ്ഞ മാസം വിഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. 823 ബ്ലോക്കുകളില്‍ സംഘടനാ സംവിധാനം സജ്ജമാക്കാനും പ്രിയങ്കയ്ക്കു കഴിഞ്ഞു. ചുമതലയുള്ള നേതാക്കള്‍ ജനുവരി മുന്ന് മുതല്‍ അതതു ജില്ലാ ആസ്ഥാനങ്ങളില്‍ തമ്പടിച്ചാവും പ്രവര്‍ത്തിക്കുക. പ്രാദേശിക തലത്തില്‍ സ്വാധീനമുള്ള പ്രമുഖരെ പാര്‍ട്ടിയുമായി അടുപ്പിച്ച് താഴേത്തട്ടില്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് യുപി സംസ്ഥാന അധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലു പറഞ്ഞു. 60,000 ഗ്രാമസഭകളിലും പാര്‍ട്ടി സാന്നിധ്യം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രഭരണത്തിന്റെ പരാജയങ്ങള്‍, തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രശ്നങ്ങള്‍, സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങള്‍ എന്നിവ പൊതുസമൂഹത്തിലേക്ക് എത്തിക്കും. ഗ്രാമങ്ങളിലെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അജയ്കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button