COVID 19Latest NewsKeralaNews

ന്യൂസ് പേഴ്സണ്‍ ഓഫ് ദി ഇയര്‍ അവാർഡ് ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്ക്

ഗള്‍ഫിലെ റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താതാരമായി ശ്രോതാക്കള്‍ തെരഞ്ഞെടുത്തത് ആരോഗ്യ മന്ത്രി കെ കെ ശൈലജയെ . 2020ലെ റേഡിയോ ഏഷ്യ ന്യൂസ് പേഴ്സണ്‍ ഓഫ് ദി ഇയര്‍ എന്നാണ് അം​ഗീകാരത്തിന്റെ പേര്.

Read Also : “ജീവന്‍ രക്ഷിക്കാനായി പന്നിയുടെ ശരീരത്തില്‍ നിന്നെടുത്ത കൊഴുപ്പ് ഉപയോഗിക്കുന്നതിൽ തെറ്റില്ല ” : ജമാഅത്തെ ഇസ്ലാമി

കൊവിഡ് മഹാമാരിയില്‍ ജാ​ഗ്രതയോടുകൂടിയുള്ള ഇടപെടലിലൂടെ കേരളത്തെ വലിയ വിപത്തില്‍ നിന്നും രക്ഷിച്ചതിനും മികച്ച പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ ആരോ​ഗ്യമേഖലയുടെ യശസ്സ് അന്തരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിയതിനുമാണ് പുരസ്കാരം.ആരോ​ഗ്യമന്ത്രിയുടെ അര്‍പ്പണമനോഭാവത്തോടെയുള്ള നിസ്വാര്‍ത്ഥ സേവനം കൂടി പരി​ഗണിച്ചാണ് പുരസ്കാരം നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button