Latest NewsIndiaNews

കാറിൽ കയറുന്നതിനിടെ കുഴഞ്ഞുവീണു, കേന്ദ്രമന്ത്രി ആശുപത്രിയിൽ

ബം​ഗളൂരു: കാറിൽ കയറുന്നതിനിടെ കുഴഞ്ഞുവീണ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. കർണാടകയിലെ ചിത്രദുർ​ഗയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോൾ ഉള്ളത്.

ബിജെപി കോർ കമ്മറ്റി മീറ്റിങ്ങിൽ പങ്കെടുത്ത ശേഷം ബം​ഗളൂരുവിലേക്ക് മടങ്ങുമ്പോഴാണ് മന്ത്രി കുഴഞ്ഞുവീഴുകയുണ്ടായത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രക്തസമ്മർദ്ദം കുറഞ്ഞതും ഷു​ഗർ ലെവലിൽ വ്യതിയാനമുണ്ടായതുമാണ് കുഴഞ്ഞുവീഴാൻ കാരണമെന്നാണ് റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button