Latest NewsKeralaNews

മാസ്‌കും പിപിഇ കിറ്റും ധരിച്ച് കടകളില്‍ വന്‍ മോഷണം

സംഭവത്തില്‍ അന്വേഷണം പുരോഗമിയ്ക്കുകയാണ്

കണ്ണൂര്‍ : മാസ്‌കും പിപിഇ കിറ്റും ധരിച്ച് കടകളില്‍ വന്‍ മോഷണം. പുതുവത്സര രാത്രിയിലാണ് കൊട്ടിയൂര്‍ ടൗണിലെ മൂന്ന് കടകളില്‍ വന്‍ മോഷണം നടന്നത്. കൊട്ടിയൂര്‍ ടൗണിലെ മലബാര്‍ സ്റ്റോഴ്‌സ്, കൊട്ടിയൂര്‍ ട്രേഡേഴ്‌സ് എന്നീ പലചരക്ക് മൊത്ത വ്യാപാര സ്ഥാപനങ്ങളിലും ഷീന്‍ ബേക്കറിയിലുമാണ് കവര്‍ച്ച നടന്നത്. ഷട്ടറിന്റെ പൂട്ടുകള്‍ തകര്‍ത്താണ് അകത്തു കയറിയത്.

സമീപത്തെ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ആള്‍ താമസമുണ്ടായിരുന്ന മുറികള്‍ പുറത്തു നിന്ന് പൂട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയിട്ടുള്ളത്. രാത്രി 12.30ന് ശേഷമാണ് കവര്‍ച്ച നടന്നത്. പണവും അമ്പതിനായിരം രൂപയുടെ സിഗരറ്റും ഹെല്‍ത്ത് ഡ്രിങ്കുകളും ബ്യൂട്ടി സോപ്പുകളും ഉപ്പും കവര്‍ന്നതായി പൊലീസ് പറയുന്നു. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായ എത്തിയ വെങ്ങലോടിക്ക് സമീപം വച്ച് മോഷ്ടാക്കള്‍ വാഹനത്തില്‍ കയറി പോയിരിക്കാം എന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിയ്ക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button