KeralaLatest NewsNews

വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഒന്നരക്കോടിയിലധികം കള്ളപ്പണം; സ്വർണം വാങ്ങുന്നതിന് സ്വരൂപിച്ച പണമെന്ന് പ്രതികൾ

എറണാകുളത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനം ഹരിപ്പാട് മാധവ ജംഗ്ഷനിൽ വെച്ചാണ് എക്സൈസ് സംഘം പരിശോധിച്ചത്.

ആലപ്പുഴ: സംസ്ഥാനത്ത് ഒന്നരക്കോടിയിലധികം രൂപയുടെ കള്ളപ്പണം പിടികൂടി. ഇന്നലെ രാത്രി ഹരിപ്പാടിൽ നിന്ന് എക്സൈസിന്റെ വാഹനപരിശോധനയിലാണ് പണം പിടിച്ചെടുത്തത്. കൊല്ലം സ്വദേശിയോടൊപ്പം മൂന്ന് മഹാരാഷ്ട്ര സ്വദേശികളെയും പിടികൂടി. എറണാകുളത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനം ഹരിപ്പാട് മാധവ ജംഗ്ഷനിൽ വെച്ചാണ് എക്സൈസ് സംഘം പരിശോധിച്ചത്.

Read Also: ആദ്യം കോളിങ് ബെല്‍ അടിച്ചു, ആരും ഗേറ്റ് തുറന്നില്ല; ഒടുവിൽ ആരാധന മൂത്ത് ഗേറ്റ് ചാടിക്കടന്നു; കുറ്റസമ്മതം നടത്തി പ്രതി

എന്നാൽ വാഹനത്തിലുണ്ടായിരുന്ന ബാഗിൽ നിന്നും വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലുമാണ് ഒരുകോടി 88 ലക്ഷം രൂപ എക്സൈസ് കണ്ടെത്തി.ഒരു മലയാളിയും മൂന്ന് മഹാരാഷ്ട്ര സ്വദേശികളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവരെ കസ്റ്റഡിയിൽ എടുത്തു. സ്വർണം വാങ്ങുന്നതിന് സ്വരൂപിച്ച പണമെന്ന പ്രതികളുടെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. വിശദമായ അന്വേഷണം വേണമെന്നാണ് എക്സൈസ് പറയുന്നത്. ഇതിനായി പ്രതികളെ ഹരിപ്പാട് പൊലീസിന് കൈമാറും.

shortlink

Post Your Comments


Back to top button