Latest NewsNewsCrime

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാട്ടി യുവതിയെ ഭീഷണിപ്പെടുത്തിയ 18 കാരൻ പിടിയിൽ

ഗുജറാത്തില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാട്ടി യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്ത സംഭവത്തിൽ 18 കാരൻ അറസ്റ്റിൽ ആയിരിക്കുന്നു. സൂറത്തിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. യുവതിയുടെ സഹോദരിയുമായി അടുപ്പത്തിലാവാൻ വേണ്ടിയാണ് കൗമാരക്കാരന്‍ വിചിത്രമായ പ്രവൃത്തി ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ സുമിത് അഗേര എന്ന ബിഎസ്‌സി ഐടി വിദ്യാര്‍ഥിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സോഷ്യല്‍ മീഡിയയിലൂടെ യുവതിയെ അപമാനിക്കാനാണ് 18കാരന്‍ ശ്രമിക്കുകയുണ്ടായത്. ഇതിലൂടെ യുവതിയുടെ സഹോദരിയുമായി അടുപ്പത്തിലാവാന്‍ സാധിക്കുമെന്നാണ് കൗമാരക്കാരന്‍ കരുതിയത്. എന്നാല്‍ യുവാവിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കൊണ്ട് സഹോദരിമാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു ഉണ്ടായത്. മൂന്ന് വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ തുടങ്ങി ഇതിലൂടെ യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ചു കൊടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണ് ഉണ്ടായത്. സകൂള്‍ കാലം മുതല്‍ യുവതിയുടെ ഇളയ സഹോദരിയെ അഗേരയ്ക്ക് ഇഷ്ടമായിരുന്നു.

കൂടുതല്‍ അടുക്കാന്‍ വേണ്ടിയാണ് പെണ്‍കുട്ടിയുടെ സഹോദരിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്തത്. പെണ്‍കുട്ടിയ്ക്കും സഹോദരിക്കും കൂട്ടുകാരനുമാണ് പ്രതി ചിത്രങ്ങള്‍ അയക്കുകയുണ്ടായത്. താന്‍ ഐടി വിദ്യാര്‍ഥിയായത് കൊണ്ട് പെണ്‍കുട്ടി തന്റെ സഹായം തേടുമെന്ന് വിചാരിച്ചാണ് യുവാവ് ഇത്തരത്തിൽ ഒരു മാർഗ്ഗം സ്വീകരിക്കുകയുണ്ടായത്. പെൺകുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഗേരയെ പൊലീസ് അറസ്റ്റ് ചെയ്തത്. ടിവി ക്രൈം ഷോയാണ് ആസൂത്രണത്തിന് പ്രേരണ നല്‍കിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. നിലവില്‍ പെണ്‍കുട്ടിയും അഗേരയും വ്യത്യസ്ത കോളജുകളിലാണ് പഠിക്കുന്നത്. അടുപ്പം നിലനിര്‍ത്തി കല്യാണം കഴിക്കാന്‍ വേണ്ടിയാണ് ഇങ്ങനെയെല്ലാം ചെയ്തതെന്ന് കൗമാരക്കാന്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button