Latest NewsKeralaNattuvarthaNews

യു.ഡി.എഫിന്റെ ആഹ്​ളാദ പ്രകടനത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചു; കണ്ടാലറിയാവുന്ന അഞ്ഞൂറോളം പേര്‍ക്കെതിരെ കേസ്

ഗ്രാമപഞ്ചായത്തി​െന്‍റ പൊതുമുതല്‍ നശിപ്പിച്ച സംഭവത്തില്‍ സെക്രട്ടറി, പ്രസിഡന്‍റ്​ എന്നിവര്‍ പരാതി നല്‍കി

മലപ്പുറം:  മേലാറ്റൂര്‍ ടൗണില്‍ ആഹ്​ളാദ പ്രകടനത്തിനിടെ പൊതുമുതല്‍ നശിപ്പിക്കുകയും വാഹന ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്​ത സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ഞൂറോളം പേര്‍ക്കെതിരെ ​ പൊലീസ്​ കേസെടുത്തു. യു.ഡി.എഫിന്റെ ആഹ്​ളാദ പ്രകടനത്തിനിടെ പൊലീസ്​ സ്​റ്റേഷനിലെ നിര്‍മാണത്തിലിരിക്കുന്ന ചുറ്റുമതിലിന്‍റെ ഭാഗം, പഞ്ചായത്തില്‍ സൗന്ദര്യവത്​കരണത്തിന്‍റെ ഭാഗമായി സ്ഥാപിച്ച വസ്​തുക്കള്‍ തുടങ്ങിയവയാണ്​ തകര്‍ത്തത്​. ഈ സംഭവത്തിൽ അഞ്ച്​ പേരെ അറസ്​റ്റ്​ ചെയ്​തു.

എടയാറ്റൂര്‍ കാട്ടിച്ചിറ സ്വദേശികളായ തോട്ടാശ്ശേരി കളത്തില്‍ അനീസ്​ (26), തോട്ടാശ്ശേരി കളത്തില്‍ മുഹമ്മദ്​ ഫരീദ്​ (29), കാഞ്ഞിരമണ്ണ മുഹമ്മദ്​ ഫലാഹ്​ (23), ചെട്ടിയാന്‍തൊടി സജാദ്​ (26), പുല്‍പ്പാറ മുഹമ്മദ്​ അക്കിഫ്​ (22) എന്നിവരാണ്​ അറസ്​റ്റിലായത്​. ഇവരെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ്​ ചെയ്​തു.

READ ALSO:രഞ്ജിനി ഹരിദാസ് വിവാഹിതയായോ? ആരാധകർ സംശയത്തിൽ

ഗ്രാമപഞ്ചായത്തി​െന്‍റ പൊതുമുതല്‍ നശിപ്പിച്ച സംഭവത്തില്‍ സെക്രട്ടറി, പ്രസിഡന്‍റ്​ എന്നിവര്‍ പരാതി നല്‍കിയിട്ടുണ്ട്​. മൂന്ന്​ ലക്ഷത്തില്‍പരം രൂപയോളം നഷ്​ടമുണ്ടായതായി പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button