COVID 19Latest NewsIndiaNews

വാക്സിന് പകരം കാട്ടുമരുന്ന് വേണമെന്നാണ് കോൺഗ്രസിന്; കൊവിഡ് വാക്സിനിൽ വിശ്വാസമില്ലെന്ന് പറഞ്ഞവർക്ക് നദ്ദയുടെ കൊട്ട്

കൊവിഡിന് വാക്സിൻ അല്ലാതെ കാട്ടുമരുന്ന് മതിയോ?

ഇന്ത്യയിൽ രണ്ട് കൊവിഡ് വാക്സിന് ഇന്നലെ അനുമതി ലഭിച്ചിരുന്നു. എന്നാൽ, പ്രതിപക്ഷ പാർട്ടികൾ ഇതിൽ അസ്വസ്തരാണ്. വാക്സിനിൽ വിശ്വാസമില്ലെന്നും ജനാങ്ങളെ ഇല്ലാതാക്കാൻ കഴിഞ്ഞേക്കുമെന്നുമൊക്കെയുള്ള വ്യാജ പ്രചരണങ്ങൾ നടത്തുകയാണ് പ്രതിപക്ഷം ഇപ്പോൾ. വാക്സിനെതിരെ രംഗത്തെത്തിയ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ബിജെപി പാർട്ടി പ്രസിഡന്റ് ജെ.പി.നദ്ദ രംഗത്ത്.

ഇന്ത്യ അംഗീകാരങ്ങൾ നേടുന്നത് പ്രതിപക്ഷ പാർട്ടിക്ക് ഇഷ്ടമല്ല. ഇന്ത്യ പ്രശംസനീയമായ എന്ത് നേടിയാലും പ്രതിപക്ഷ പാർട്ടി ആ നേട്ടങ്ങളെയെല്ലാം പരിഹസിക്കുകയാണ് ചെയ്യുകയെന്ന് നദ്ദ ആരോപിച്ചു. ഒരുപാട് ഗവേഷണം നടത്തിയാണ് വാക്സിൻ കണ്ടെത്തിയത്. ഇപ്പോൾ അതിനെയും പരിഹസിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് നദ്ദ വ്യക്തമാക്കി.

Also Read: വാക്സിനിൽ വിശ്വാസമില്ലെന്ന് യെച്ചൂരിയും അഖിലേഷ് യാദവും; മാസ് മറുപടിയുമായി ബിജെപി

‘ഇന്ത്യ പ്രശംസനീയമായ എന്ത് നേടിയാലും പ്രതിപക്ഷ പാർട്ടി ആ നേട്ടങ്ങളെയെല്ലാം പരിഹസിക്കുകയാണ് ചെയ്യ്കയെന്ന് പാർട്ടി പ്രസിഡന്റ് ജെ.പി.നദ്ദ ആരോപിച്ചു. “കാട്ടു സിദ്ധാന്തങ്ങൾ” കൊണ്ടുവരണമെന്നാണ് അവരുടെ ആവശ്യം. സർക്കാരിന്റെ പുതിയ ഇടപെടൽ പൊതുനന്മയ്ക്ക് കാരണമാകും, നേട്ടങ്ങളെ എതിർക്കാനും പരിഹസിക്കാനും മാത്രം വാ തുറക്കുന്ന കോൺഗ്രസ് പഴഞ്ചൻ സിദ്ധാന്തങ്ങൾ കൊണ്ടുവരാണ് ശ്രമിക്കുന്നത്. കാട്ടുരീതികൾ മതിയെന്ന അവരുടെ ചിന്താഗതി തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്’. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കോവിഡ് വാക്സിനുകളെന്ന് നദ്ദ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button