Latest NewsKeralaNattuvarthaNews

‘പാർട്ടിക്കെതിരെ കളിക്കാൻ നിക്കണ്ട, പിന്നെ കൈ ഉണ്ടാകില്ല’; പൊലീസിനെ പരസ്യമായി ഭീഷണിപ്പെടുത്തി സിപിഎം

സിപിഎം ഒഞ്ചിയം ഏരിയയിലെ നേതാക്കളാണ് പൊലീസിനെ പരസ്യമായി ഭീഷണി മുഴക്കിയിരിക്കുന്നത്

പൊലീസിനെതിരെ പരസ്യ ഭീഷണിയുമായി സി പി എം. ചോമ്പാല പൊലീസിനെതിരെയാണ് സി പി എം പ്രവർത്തകർ പരസ്യ ഭീഷണി ഉയർത്തിയത്. കുഞ്ഞിപ്പള്ളിയിലെ പൊതുയോഗത്തിനും പ്രകടനത്തിനുമിടയിലായിരുന്നു ഭീഷണി.സിപിഎം ഒഞ്ചിയം ഏരിയയിലെ നേതാക്കളാണ് പൊലീസിനെ പരസ്യമായി ഭീഷണി മുഴക്കിയിരിക്കുന്നത്.

ചോമ്പാല സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ പേരെടുത്ത് വിളിച്ച് പാർട്ടിക്കെതിരെ കളിച്ചാൽ കൈ തല്ലിയൊടിക്കുമെന്നായിരുന്നു പൊതുയോഗത്തിൽ ഉയർന്ന മുന്നറിയിപ്പ്. പുതുവത്സര ദിനത്തിൽ പൊലീസിനു നേരെയുണ്ടായ കയ്യേറ്റവുമായി ബന്ധപ്പെട്ട് 2 ഡിവൈഎഫ്ഐ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതാണ് പ്രകോപനത്തിനു കാരണം. നേതാക്കളെ അറസ്റ്റ് ചെയ്തത് കാരണമില്ലാതെയെന്നായിരുന്നു സി പി എം വാദം. എന്നാൽ, ജോലിയിൽ തടസം നിന്നതിനെ തുടർന്നാണ് അറസ്റ്റെന്നാണ് പൊലീസ് ഭാഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button