Latest NewsNewsIndia

കർഷകരും കേന്ദ്രവുമായിട്ടുള്ള ചർച്ച ഇന്ന്

ന്യൂഡൽഹി: കാർഷിക നിയമ ഭേദഗതി ബില്ലിൽ കേന്ദ്രവും കർഷകരുമായുള്ള ഏഴാം ഘട്ട ചർച്ച ഇന്ന് നടക്കുന്നതാണ്. നിയമ ഭേദഗതി പിൻവലിക്കാതെ പിന്നോട്ടില്ലെന്നാണ് തങ്ങളുടെ നിലപാടെന്ന് കർഷക സംഘടനകൾ അറിയിക്കുകയുണ്ടായി. ഇന്ന് നടക്കുന്ന ചർച്ചയിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ റിപ്പബ്ലിക് ദിനത്തിൽ “ട്രാക്‌ടർ പരേഡ്” നടത്തുമെന്നും ശക്തമായ സമര പരിപാടികളുമായിത്തന്നെ മുന്നോട്ട് പോകുമെന്നും കർഷകർ മുന്നറിയിപ്പ് നല്കുകയുണ്ടായി. ഈ സംഭവത്തിൽ കേന്ദ്ര സർക്കാർ നേരത്തെ നിലപാട് അറിയിച്ച പശ്ചാത്തലത്തിൽ ഇന്നു നടക്കുന്ന ചർച്ച ഏറെ നിർണായകമായതാണ്.

ചർച്ചക്ക് മുൻപായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിനെ കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ സന്ദർശിച്ച് നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. കർഷക പ്രതിസന്ധി എത്രയും വേഗം പരിഹരിക്കുമെന്ന് അധികൃതർ അറിയിക്കുകയുണ്ടായി .

shortlink

Related Articles

Post Your Comments

Related Articles


Back to top button