KeralaLatest NewsNews

സ്വപ്ന സുരേഷ് ഐടിവകുപ്പിലെ സ്‌പെയിസ് പാര്‍ക്കില്‍ നല്‍കിയ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് എത്തിയത് പഞ്ചാബില്‍ നിന്നും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഐടിവകുപ്പിലെ സ്‌പെയിസ് പാര്‍ക്കില്‍ നല്‍കിയ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വാങ്ങിയത് പഞ്ചാബില്‍ നിന്നാണെന്നും ഇടനിലക്കാരായി നിന്നത് തിരുവന്തപുരം തൈക്കാടുള്ള ഏജന്‍സിയാണെന്നും കണ്ടെത്തി.

Read Also : സംസ്ഥാനത്തെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് തുറക്കും

സ്വപ്‌ന സുരേഷ് മഹാരാഷ്ട്രയിലെ ബാബാ സാഹേബ് അംബേദ്കര്‍ സര്‍വകലാശാലയുടെ വ്യാജ ബി.കോം സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാണ് സ്‌പേസ് പാര്‍ക്ക് ഓപ്പറേഷന്‍ മാനേജര്‍ ആയി ജോലി നേടിയത്. ഈ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ‘പഞ്ചാബിലെ ദേവ് എഡ്യുക്കേഷന്‍ സെന്റര്‍’ എന്ന സ്ഥാപനമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുള്ളത്. ഒരു ലക്ഷം രൂപയിലധികം നല്‍കിയാണ് സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയത്. ഇതിന് ഇടനിലക്കാരായി നിന്നത് തമ്പാനൂർ തൈക്കാടുള്ള ‘എഡ്യുക്കേഷന്‍ ഗൈഡന്‍സ്’ എന്ന സ്ഥാപനമാണെന്നും കണ്ടെത്തി. ഈ സ്ഥാപനം 2017 ല്‍ പൂട്ടിപ്പോയതാണ്. ഇതിന്റെ ഉടമകളെ അടക്കം കണ്ടെത്തിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button