Latest NewsKeralaNews

മാധ്യമപ്രവർത്തകയെ ആക്രമിച്ച അഭിഭാഷകൻ അറസ്റ്റിൽ

ആലപ്പുഴ: പുളിങ്കുന്നിലെ കുടുംബവീട്ടിൽ അച്ഛനെ കാണാനെത്തിയ മാധ്യമപ്രവർത്തകയെ സഹോദരി ഭർത്താവ്‌ ആക്രമിക്കുകയുണ്ടായി. ദേശാഭിമാനി കൊച്ചി യൂണിറ്റിലെ റിപ്പോർട്ടർ ആർ ഹേമലതയെയാണ്‌ സഹോദരി ഭർത്താവ്‌ അഡ്വ. പി കെ മധുസൂദനൻ ആക്രമിച്ചിരിക്കുന്നത്‌. പ്രതിയെ വൈകിട്ടോടെ അറസ്റ്റ് ചെയ്യുകയുണ്ടായി. ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന്‌ പുളിങ്കുന്ന്‌ എസ്‌എച്ച്‌ഒ ഇഗ്നേഷ്യസ്‌ അറിയിച്ചു.

പരിക്കേറ്റ ഹേമലത പുളിങ്കുന്ന്‌ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. മരിച്ചുപോയ ഭർത്താവ്‌ ജി മധുമോഹന്റെ പുളിപ്പറമ്പിൽ വീട്ടിൽ ഇളയമകനും കൂട്ടുകാരിക്കുമൊപ്പം ശനിയാഴ്‌ചയാണ്‌ ഹേമലത എത്തുകയുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button