Latest NewsNewsIndia

ന്യൂഡല്‍ഹിയില്‍ നിന്ന് യാത്ര തിരിച്ച രാജധാനി എക്‌സ്പ്രസ് ട്രെയിനിന്റെ എന്‍ജിനില്‍ തീപടര്‍ന്നു

ഹൈദരാബാദ്: ബംഗളൂരുവിലേക്ക് ന്യൂഡല്‍ഹിയില്‍ നിന്ന് യാത്ര തിരിച്ച രാജധാനി എക്‌സ്പ്രസ് ട്രെയിനിന്റെ എന്‍ജിനില്‍ തീപടര്‍ന്നു. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെത്തിയപ്പോഴാണ് പുക ഉയരുന്നതായി ശ്രദ്ധയിൽപ്പെടുകയുണ്ടായത്. ട്രെയിനിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് സൗത്ത് സെന്‍ട്രല്‍ റെയില്‍വേ അധികൃതര്‍ അറിയിക്കുകയുണ്ടായി.

ഇന്നലെ രാത്രി ഒമ്പത് മണിയോടെ ട്രെയിന്‍ നവാന്ദ്ഗി സ്റ്റേഷനില്‍ എത്തിയപ്പോഴാണ് തീപടരുന്നത്. ആദ്യം പുക കണ്ടത് ലോക്കോപൈലറ്റാണ്. ഇതേത്തുടര്‍ന്ന് മുന്‍കരുതലിനായി ട്രെയിന്‍ നിര്‍ത്തിയിട്ടു. ഉടൻതന്നെ തീപടര്‍ന്ന ഭാഗം മറ്റ് കോച്ചുകളില്‍ നിന്ന് വേര്‍പെടുത്തിയതോടെ വലിയ അപകടമാണ് ഒഴിവാക്കുകയുണ്ടായത്. പിന്നീട് അഗ്‌നിശമന സേനയെത്തിയാണ് എന്‍ജിനിലെ തീ അണച്ചത്. തീപടരാനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button