MollywoodLatest NewsKeralaCinemaNewsEntertainment

കണ്ടാൽ പോര, വിവാഹവും കഴിക്കണമെന്ന് അയാൾ പറഞ്ഞുവെന്ന് അഹാന; ഹൻസികയാണ് താരമെന്ന് ചേച്ചിമാർ !

അതിക്രമിച്ചു കയറിയ ആൾ വീടിന്റെ വാതിൽ തള്ളിത്തുറക്കാൻ ശ്രമിച്ചു; അഹാന

ആരാധകൻ ഒരിക്കലും ഇത്തരത്തിൽ പെരുമാറില്ലെന്ന് മലപ്പുറം സ്വദേശി വീട്ടിൽ അതിക്രമിച്ച് കയറിയ സംഭവത്തിൽ പ്രതികരണവുമായി നടി അഹാന കൃഷ്ണ കുമാർ. അതിക്രമിച്ചു കയറിയ ആൾ വീടിന്റെ വാതിൽ തള്ളിത്തുറക്കാൻ ശ്രമിച്ചുവെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ അഹാന പറയുന്നു.

മാന്യമായ ലക്ഷ്യങ്ങൾ ഉള്ള ഒരാൾ അടച്ചിട്ട ഗേറ്റ് വഴി ഒരു വീട്ടിൽ അതിക്രമിച്ച് കയറില്ല. ഇളയകുട്ടിയാണ് വീട്ടിലെ താരം. ഹൻസികയുടെ ഇടപെടൽ ആണ് വലിയൊരു അപകടം ഒഴിവാക്കിയത്. അക്രമി ഗെയ്റ്റ് ചാടി കടന്നതും മുകൾ നിലയിൽ നിന്നും താഴേക്കോടിയിറങ്ങി നിമിഷ നേരം കൊണ്ട് വാതിൽ അകത്തു നിന്നും പൂട്ടിയത് ഹൻസികയാണ്. അപ്പോഴേക്കും അയാൾ ഡോറിനടുത്തെത്തിയിരുന്നു.

Also Read: രോഹിത് ഇറങ്ങേണ്ടത് ഒന്നാമനായിട്ടല്ല, ചേരുക മറ്റൊരു പൊസിഷൻ; നിര്‍ദ്ദേശവുമായി മുന്‍ സെലക്ടര്‍

വാതിൽ തല്ലിപ്പൊളിക്കാൻ ശ്രമിച്ചു. ശേഷം വരാന്തയിൽ ഇരിപ്പുറപ്പിച്ച ആൾ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾപ്പിക്കാൻ തുടങ്ങി. പോലീസ് 15 മിനിറ്റിനുള്ളിൽ തന്നെ സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങൾ രാഷ്ട്രീയവത്ക്കരിക്കരുത്. അയാൾ എവിടെ നിന്നും വന്നെന്നോ, അയാളുടെ പേരെന്തെന്നോ അല്ല വിഷയമെന്നും അഹാന. മറ്റൊരു വീട്ടിൽ ഇങ്ങനെ നടക്കരുത് എന്നാണ് പ്രാർത്ഥനയെന്ന് അഹാന കുറിച്ചു. നേരത്തേ, ദിയ കൃഷ്ണയും ഹൻസികയെ കുറിച്ച് അഭിമാനത്തോടെ പറഞ്ഞിരുന്നു.

അഹാനയെ കാണാൻ മാത്രമല്ല, വിവാഹം ചെയ്യണമെന്നും ഇയാൾ ആവശ്യപ്പെട്ടെന്ന് അഹാന തന്റെ പോസ്റ്റിൽ വിവരിക്കുന്നു. സംഭവം കണ്ണിൽപ്പെട്ടതും കൃഷ്ണകുമാറും കുടുംബവും വീടിന്റെ മുകളിൽ നിന്നും ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button