KeralaNattuvartha

അഴുകൽരോഗം മൂലം ഏല കൃഷി നശിക്കുന്നു ; ദുരിതത്തിലായി കർഷകർ

ചെടികൾ നശിക്കുന്നതിനുമുൻപ്‌ വിളവെടുപ്പ് നടത്തി മുടക്കുമുതലെങ്കിലും കണ്ടെത്താനാണ് കർഷകരുടെ ശ്രമം

രാജകുമാരി : അഴുകൽരോഗത്തെ തുടർന്ന് ഹൈറേഞ്ചിലെ ഏല കൃഷി വ്യാപകമായി നശിക്കുന്നതായി പരാതി. ഹൈറേഞ്ചിലെ കർഷകരുടെ പ്രധാന വരുമാനങ്ങളിൽ ഒന്നാണ് ഏലം. എന്നാൽ, ചെടിയിലെ അഴുകൽരോഗം കർഷകരെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.

കോവിഡ് മൂലം തമിഴ്നാട്ടിൽനിന്ന്‌ മതിയായ തൊഴിലാളികൾ വിളവെടുപ്പിനും അനുബന്ധജോലികൾക്കും എത്താത്തതും മരുന്നുകളുടെയും വളങ്ങളുടെയും ലഭ്യതക്കുറവുമൂലം സമയത്ത് പ്രയോഗിക്കാൻ പറ്റാത്തതുമാണ് കർഷകർക്ക് തിരിച്ചടിയായത്.

മുഴുവൻ ചെടികൾ നശിക്കുന്നതിനുമുൻപ്‌ വിളവെടുപ്പ് നടത്തി മുടക്കുമുതലെങ്കിലും കണ്ടെത്താനാണ് കർഷകരുടെ ഇപ്പോഴത്തെ ശ്രമം. ഏലക്കായ്ക്ക് മാന്യമായ താങ്ങുവില ലഭ്യമാക്കാൻ അധികാരികൾ തയ്യാറാകണമെന്നാണ് കർഷകരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button