KeralaLatest NewsNews

യുവജന കമ്മീഷന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പൊങ്കാല ; പരാതിയുമായി ചിന്താജെറോം

തിരുവനന്തപുരം : യുവജനങ്ങൾക്കായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന പ്രഖ്യാപനം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിനെതിരെ സൈബർ ആക്രമണം തുടങ്ങിയത്.

Read Also : കമ്പിപ്പാര ഉപയോഗിച്ച് എ ടി എം കുത്തിത്തുറക്കാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

സർക്കാർ നടപ്പിലാക്കുന്ന പുതുവർഷത്തിൽ ഒരോ പ്രദേശത്തും പൊതു കളിസ്ഥലം എന്ന പ്രഖ്യാപനത്തെ കുറിച്ചുള്ള പോസ്റ്റിന് താഴെയായിരുന്നു അശ്ലീല കമന്റുകളും അസഭ്യ പ്രയോഗവും വന്നത്.യുവജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ തീരുമാനത്തെ കുറിച്ചാണ് താൻ പോസ്റ്റ് നൽകിയത്. വളരെ മിടുക്കരായിട്ടുള്ള കായികതാരങ്ങളെ രൂപപ്പെടുത്താൻ സഹായിക്കുന്ന പ്രഖ്യാപനമാണിത്

സൈബർ ആക്രമണത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഡിജിപിയുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരും. തക്കതായ ശിക്ഷ ലഭിക്കുന്ന രീതിയിൽ തന്നെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ചിന്താ ജെറോം പറഞ്ഞു.

Posted by Chintha Jerome on Sunday, January 3, 2021

shortlink

Related Articles

Post Your Comments


Back to top button