Latest NewsKeralaNews

മുകേഷിനെ കണ്ടുകിട്ടാനില്ല! ജനങ്ങളുടെ മനസ്സിൽ ഉണ്ടെന്ന് ചിന്ത ജെറോം

കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു മാസവും കുറച്ച് ദിവസവും മാത്രമാണ് ബാക്കിയുള്ളത്. പ്രചാരണങ്ങൾ കൊഴുക്കുകയാണ്. കൊല്ലത്തിന്റെ സിപിഐഎം സ്ഥാനാർത്ഥി എം മുകേഷ് ആണ്. ഇടതുപക്ഷം പരിപൂർണ്ണ സജ്ജമാണ് എന്ന് മുകേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ, മുകേഷിനെ കാണാനില്ലെന്നും മിസ്സിംഗ് ആണെന്നുമൊക്കെയുള്ള ട്രോളുകളും സോഷ്യൽ മീഡിയകളിൽ വൈറലാണ്. ഇത്തരം ട്രോളുകൾക്ക് മറുപടി നൽകി ചിന്ത ജെറോം.

മുകേഷിനെ കാണാനില്ലെന്നും കണ്ടുകിട്ടാനില്ലെന്നും പരിഹസിച്ച നാട്ടുകാരോടായിരുന്നു ചിന്തയുടെ മറുപടി. മുകേഷ് രണ്ട് തവണ കൊല്ലത്തിന്റെ എം.എൽ.എ ആയ ആളാണെന്നും, ഇത്തരം ട്രോളുകളൊക്കെ ആദ്യ വിജയത്തിന് പിന്നാലെ ഉണ്ടായിട്ടും അദ്ദേഹത്തെ കൊല്ലം ജനത രണ്ടാമതും വിജയിപ്പിച്ച് വിട്ടുവെന്നും ചിന്ത പറയുന്നു. മുകേഷിനെ കണ്ടുകിട്ടിയില്ലായിരുന്നുവെങ്കിൽ എങ്ങനെയാണ് രണ്ടാം തവണയും കൊല്ലത്ത് അദ്ദേഹം ജയിച്ചതെന്നും ചിന്ത ചോദിക്കുന്നു. മുകേഷ് ജനങ്ങളുടെ മനസ്സിൽ ഉണ്ടെന്നും അതിന്റെ തെളിവാണ് ആ വിജയമെന്നും ചിന്ത പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് റിപ്പോർട്ടർ ചാനൽ നടത്തിയ ചർച്ചയിലാണ് സംഭവം.

അതേസമയം, ജനങ്ങളുടെ ആദ്യ പ്രതികരണം തനിക്ക് അനൂകൂലമാണെന്നും മുകേഷ് പറഞ്ഞു. ആവേശത്തോടെയാണ് ജനം സ്വീകരിക്കുന്നത്. മരണം അല്ലെങ്കിൽ വിജയം എന്നതല്ല തൻ്റെ രീതിയെന്നും ജീവിച്ചിരിക്കുമ്പോൾ വിജയിക്കുക എന്നതാണ് രീതിയെന്നും മുകേഷ് വ്യക്തമാക്കി. താരങ്ങളെ കൊണ്ടുവന്ന് പ്രചരണം നടത്തില്ല. എന്നാൽ അവർ വന്നാൽ സന്തോഷമെന്നും മുകേഷ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button