NewsIndia

വാ​ക്സി​ന്‍ വെ​ള്ള​മാ​ണോ? ഇ​ന്ത്യ​യി​ല്‍ കോ​വാ​ക്സി​നെ വി​മ​ര്‍​ശി​ക്കാനുള്ള കാരണം വ്യക്തമാക്കി ഭാ​ര​ത് ബ​യോ​ടെ​ക്ക്

മെ​ര്‍​ക്കി​ന്‍റെ എ​ബോ​ള വാ​ക്സി​ന്‍ മ​നു​ഷ്യ​രി​ലു​ള്ള പ​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കാ​തെ ത​ന്നെ ലൈ​ബീ​രി​യ​യി​ലും ഗി​നി​യ​യി​ലും ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​നു​മ​തി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ന​ല്‍​കി​യി​രു​ന്നു​വെ​ന്നു അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്സി​നെ​തി​രെ ഉ​യ​രു​ന്ന വി​മ​ര്‍​ശ​ങ്ങ​ള്‍ ത​ള്ളി കോ​വാ​ക്സി​ന്‍ വി​ക​സി​പ്പി​ച്ച ഭാ​ര​ത് ബ​യോ​ടെ​ക്ക്. ഇ​ന്ത്യ​ന്‍ ക​മ്പ​നി​ക​ളെ വി​മ​ര്‍​ശി​ക്കാ​ന്‍ എ​ല്ലാ​വ​ര്‍​ക്കു​മു​ള്ള പ്ര​വ​ണ​ത​യാ​ണ് വി​മ​ര്‍​ശ​ങ്ങ​ള്‍​ക്ക് പി​ന്നി​ലെ​ന്ന് ഭാ​ര​ത് ബ​യോ​ടെ​ക്ക് മേ​ധാ​വി ഡോ. ​കൃ​ഷ്ണ എല്ല വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. സെ​ന്‍​ട്ര​ല്‍ ഡ്ര​ഗ്സ് സ്റ്റാ​ന്‍​ഡേ​ഡ് ക​ണ്‍​ട്രോ​ള്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍റെ നി​ബ​ന്ധ​ന​ക​ള്‍ പ്ര​കാ​ര​മാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്. സി​ഡി​എ​സ്‌​സി​ഒ​യു​ടെ മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ 2019 ല്‍ ​പു​റ​ത്തു​വ​ന്ന​താ​ണ്. എന്നാൽ സു​ര​ക്ഷി​ത​മാ​ക​ണം ഒ​ന്നും ര​ണ്ടും ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക​ണം എ​ന്നീ നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ച്ചാ​ല്‍ വാ​ക്സി​ന് അ​നു​മ​തി ന​ല്‍​കാ​മെ​ന്നാ​ണ് മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശം.- കൃഷ്ണ എല്ല പറയുന്നു.

Read Also: ബി.ജെ.പി ഹിന്ദുത്വ രാഷ്ട്രീയം; എ. വിജയരാഘവന്‍

എന്നാൽ ഇ​ന്ത്യ​ക്ക് ക​ണ്ടു​പി​ടി​ത്ത​ങ്ങ​ള്‍ ന​ട​ത്താ​നാ​വു​മെ​ന്നും കോ​പ്പി​യ​ടി​ക്കാ​ന്‍ മാ​ത്രം അ​റി​യു​ന്ന രാ​ജ്യ​മ​ല്ല ഇ​ന്ത്യ​യെ​ന്നും വി​മ​ര്‍​ശി​ക്കു​ന്ന​വ​ര്‍ മ​ന​സി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭാ​ര​ത് ബ​യോ​ടെ​ക്ക് എ​ല്ലാ​കാ​ര്യ​ങ്ങ​ളും ച​ട്ട​പ്ര​കാ​ര​മാ​ണ് ചെ​യ്ത​ത്. അതേസമയം ത​ങ്ങ​ളു​ടെ വാ​ക്സി​ന്‍ വെ​ള്ള​മാ​ണെ​ന്നാ​ണ് ചി​ല​ര്‍ വി​മ​ര്‍​ശി​ച്ച​ത്. ത​ങ്ങ​ളു​ടെ ഗ​വേ​ഷ​ക​രെ അ​ത്ത​രം വി​മ​ര്‍​ശ​ങ്ങ​ള്‍ വേ​ദ​നി​പ്പി​ച്ചു ഡോ.​കൃ​ഷ്ണ പ​റ​ഞ്ഞു. അ​വ​ര്‍ അ​ര്‍​ഹി​ക്കു​ന്ന​ത് അ​ത​ല്ല. പ​ല​രും അ​പ​വാ​ദ​ങ്ങ​ള്‍ പ​റ​ഞ്ഞു​ന​ട​ക്കു​ക​യാ​ണ്. മെ​ര്‍​ക്കി​ന്‍റെ എ​ബോ​ള വാ​ക്സി​ന്‍ മ​നു​ഷ്യ​രി​ലു​ള്ള പ​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കാ​തെ ത​ന്നെ ലൈ​ബീ​രി​യ​യി​ലും ഗി​നി​യ​യി​ലും ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​നു​മ​തി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ന​ല്‍​കി​യി​രു​ന്നു​വെ​ന്നു അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button