COVID 19

കോവിഡ് രോഗം ബാധിച്ച് ഭേദപ്പെട്ടവര്‍ക്ക് കോവാക്സീന്‍ ഒറ്റഡോസ് മതി: ഐസിഎംആര്‍ പഠന റിപ്പോര്‍ട്ട്

ശനിയാഴ്ച പുറത്തിറങ്ങിയ ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ സയന്‍സിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്

ഡല്‍ഹി: കോവിഡ് രോഗം ബാധിച്ചു വന്ന് ഭേദപ്പെട്ടവര്‍ക്ക് കോവാക്സീന്‍ ഒറ്റഡോസ് മതിയെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ഐസിഎംആര്‍ നടത്തിയ പഠനത്തിലാണ് നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്. കോവിഡ് രോഗം പിടിപെട്ടവരില്‍ ഒരു ഡോസ് വാക്സിൻ തന്നെ തന്നെ രണ്ട് ഡോസിന്റെ ഫലം ചെയ്യുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ശനിയാഴ്ച പുറത്തിറങ്ങിയ ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ സയന്‍സിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ വാക്സീനാണ് ഭാരത് ബയോടെക്ക് നിർമ്മിക്കുന്ന കോവാക്സീന്‍. ഫെബ്രുവരി മുതല്‍ മെയ് വരെ കോവാക്സീന്‍ സ്വീകരിച്ച 114 ആരോഗ്യപ്രവര്‍ത്തകുടെ രക്തസാമ്പിളുകളിലാണ് ഐസിഎംആര്‍ പഠനം നടത്തിയത്. നേരത്തെ കോവിഡ് വന്ന് പോയവരില്‍ കോവാക്സീന്‍ ഒറ്റ ഡോസ് വാക്സിൻ കൊണ്ടുതന്നെ രണ്ട് ഡോസ് എടുത്തവര്‍ക്ക് തുല്യമായി ആന്റിബോഡി ഉള്ളതായി കണ്ടെത്തിയെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button