Latest NewsKeralaNews

പിണറായി സര്‍ക്കാറിനെ കുറിച്ചുള്ള കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ വലിയ അംഗീകാരമെന്ന് സിപിഎം

തിരുവനന്തപുരം; പിണറായി സര്‍ക്കാറിനെ കുറിച്ചുള്ള കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ വലിയ അംഗീകാരമെന്ന് സിപിഎം. ഗെയില്‍ പദ്ധതിയെ കുറിച്ചുള്ള കേന്ദ്ര പെട്രോളിയം മന്ത്രിയുടെ വാക്കുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിക്കുള്ള അംഗീകാരമാണെന്നാണ് സിപിഎം വിലയിരുത്തുന്നത്. രാഷ്ട്രീയവെല്ലുവിളികളും പ്രളയവും കോവിഡുമെല്ലാം അതിജീവിച്ചാണ് കേരളത്തില്‍ ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി യാഥാര്‍ഥ്യമാക്കിയതെന്നും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉപേക്ഷിക്കപ്പെട്ട പദ്ധതിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പുനരുജ്ജീവിപ്പിച്ചത്.

read also : കോവിഡ് വാക്‌സിൻ ഉത്പാദനത്തിലെ ഇന്ത്യയുടെ കഴിവ് പ്രശംസനീയം: അഭിനന്ദിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തിന്റെ അഭിമാന പദ്ധതിയായ ഗെയിലിന്റെ കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ്‌ലൈന്‍ നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് മുഖ്യമന്ത്രി സ. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രധാന വ്യക്തികളുടെ സാനിധ്യത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. രാഷ്ട്രീയവെല്ലുവിളികളും പ്രളയവും കോവിഡുമെല്ലാം അതിജീവിച്ചാണ് കേരളത്തില്‍ ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി യാഥാര്‍ഥ്യമാക്കിയത്. സ. പിണറായി വിജയന്റെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ പദ്ധതി വിജയിക്കില്ലായിരുന്നു എന്ന കേന്ദ്ര പെട്രോളിയം മന്ത്രിയുടെ വാക്കുകള്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിക്കുള്ള അംഗീകാരമാണ്.

5751 കോടി രൂപ ചെലവുള്ള പദ്ധതി മുഴുവന്‍ശേഷിയില്‍ പ്രവര്‍ത്തിച്ചാല്‍ നികുതിവരുമാനം 500 മുതല്‍ 720 കോടിവരെ ലഭിക്കാന്‍ സാധിക്കും. കൂറ്റനാട്ടുനിന്ന് കാസര്‍കോടുവഴി മംഗളൂരുവിലേക്കും പാലക്കാടുവഴി ബംഗളൂരുവിലേക്കും രണ്ടായി തിരിയും. വീടുകളില്‍ പൈപ്പുവഴി പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയും കൂടുതല്‍ ഇടങ്ങളിലെത്തും.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉപേക്ഷിക്കപ്പെട്ട പദ്ധതിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പുനരുജ്ജീവിപ്പിച്ചത്.

നഷ്ടപരിഹാരത്തുക ഇരട്ടിയാക്കിയും സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കിയും ഇച്ഛാശക്തിയോടെ മുന്നോട്ടു പോയ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ്. വീട്ടാവശ്യത്തിന് പരസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ പ്രകൃതിവാതകവും ഗതാഗതമേഖലയ്ക്ക് സിഎന്‍ജിയും പൈപ്പ്ലൈനിലൂടെ ല്യമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button