KeralaLatest NewsNews

ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണ് പതിനഞ്ചുകാരന് ദാരുണാന്ത്യം

കോഴിക്കോട്: ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണ് പതിനഞ്ചുകാരന് ദാരുണാന്ത്യം. കോഴിക്കോട് പാലാഴിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യു- സോവി കുര്യൻ ദമ്പതികളുടെ മകനായ ബ്രയാൻ മാത്യു ആണ് മരിച്ചത്.

പാലാഴി ബൈപാസിന് സമീപത്തെ ഹൈലൈറ്റ് റെസിഡൻസിയുടെ ഒൻപതാം നിലയിൽ നിന്നാണ് കുട്ടി വീണിരിക്കുന്നത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം നടന്നിരിക്കുന്നത് . ഹൈലൈറ്റ് റെസിഡൻസിയിലെ 309-ാംഅപാർട്ട്മെന്റിലെ താമസക്കാരായിരുന്നു ഇവർ.

പാലാഴി സദ്ഭാവന സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച പ്രയാൻ മാത്യൂ. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button