KeralaLatest NewsNews

കൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ച് കടന്ന ഫസല്‍ ഉല്‍ അക്ബറിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബിടെക്കുകാരനായ യുവാവിന് ലക്ഷ്യം വേറെ

തിരുവനന്തപുരം: കൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ച് കടന്ന ഫസല്‍ ഉല്‍ അക്ബറിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബിടെക്ക് ബിരുദധാരിയായ യുവാവിന് നിരവധി വിചിത്ര സ്വഭാവങ്ങള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.
ബി.ടെക് യോഗ്യതയുള്ള ഫസല്‍ വളരെ ചെറുപ്പം മുതല്‍ താരാരാധന കൊണ്ടുനടക്കുന്നയാളാണ്. തെന്നിന്ത്യന്‍ നടിമാരെ കാണുക, പരിചയപ്പെടുക എന്നതാണ് ഇയാളുടെ വീക്ക്‌നെസ്. ഇതു സാധിച്ചെടുക്കുന്നതിനായി ഇയാള്‍ എന്തും സഹിക്കും, എന്തു പ്രതിബന്ധങ്ങളെയും അതിജീവിക്കാന്‍ ശ്രമിക്കും.

Read Also : ഹലാല്‍ ബ്രാന്‍ഡിങ്, നിലപാടിലുറച്ച് ഹിന്ദുഐക്യവേദി

ബംഗളൂരുവില്‍ അടുത്തിടെ തമിഴ്‌നടി ഖുഷ്ബുവിനെ കാണാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. സുരക്ഷാജീവനക്കാര്‍ ഇയാളെ പുറത്താക്കിയതോടെയാണ് ഖുഷ്ബുവിനെ നേരില്‍ക്കാണുകയെന്ന ഫസലിന്റെ മോഹം പരാജയമായത്.

മലപ്പുറത്തുനിന്ന് ട്രെയിനിലാണ് ഇയാള്‍ ബംഗളൂരുവില്‍ എത്തിയതും നടിയെ കാണാന്‍ ശ്രമിച്ചതും. അതേസമയം ഇയാള്‍ ഹൈദരാബാദിലും അടുത്തിടെ പോയതായി പോലീസിന് സൂചന ലഭിച്ചു. അവിടെ ഒരു നടിയെ കാണുന്നതിനാണ് പോയത്.

എന്നാല്‍ ആരെക്കാണാനാണ് പോയതെന്ന് ഇയാള്‍ വെളിപ്പെടുത്തിയില്ല. കൃഷ്ണകുമാറിന്റെ വീട്ടിലെത്തി അഹാനയെ കാണുക, അതിനുശേഷം തിരികെ കോട്ടയത്തേക്ക് പോകുക എന്നതായിരുന്നു ഫസലിന്റെ പ്ലാന്‍.

എന്നാല്‍ കോട്ടയത്ത് താന്‍ കാണണമെന്ന് ആഗ്രഹിച്ചിരുന്ന നടിയാരെന്നുള്ള കാര്യവും ഇയാള്‍ പോലീസിനോടു വെളിപ്പെടുത്തിയില്ല. അതേസമയം ഏറെ താരാരാധനയുണ്ടായിരുന്നുവെങ്കിലും ഏറെ പ്രശസ്തരായ നടിമാരെ ആരെയും ഫസലിന് കാണാനായിട്ടില്ലെന്നാണു സൂചന.

ഒരുവിധം മാന്യമായ വസ്ത്രധാരണത്തോടെയാണ് കൃഷ്ണകുമാറിന്റെ വീട്ടില്‍ ഫസല്‍ എത്തിയിരുന്നതെങ്കിലും കൈവശം അത്യാവശ്യം തിരികെപ്പോകുന്നതിനുള്ള കാശുമാത്രമാണ് ഉണ്ടായിരുന്നത്. മൊബൈല്‍ഫോണ്‍ കൈവശം ഉണ്ടായിരുന്നില്ല.

പോലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ ഇയാള്‍ക്ക് യാതൊരു ഭാവഭേദവും ഉണ്ടായില്ല. അറസ്റ്റിനുശേഷം പോലീസ് മലപ്പുറത്തെ ഇയാളുടെ ബന്ധുക്കളെ കോണ്‍ടാക്ട് ചെയ്തു. ഇതു സ്ഥിരം സ്വഭാവമാണെന്നും കൂടുതലൊന്നും തങ്ങള്‍ക്ക് പറയാനില്ലെന്നും നിയമം പോലെ നടപടിയെടുക്കാമെന്നുമാണ് ബന്ധുക്കള്‍ പ്രതികരിച്ചത്.

പിതാവ് മരണപ്പെട്ടു, ഇയാള്‍ക്ക് രണ്ടു സഹോദരങ്ങളുണ്ട്. അവര്‍ രണ്ടുപേരും അധ്യാപകരാണ്. കൃഷ്ണകുമാറിന്റെ മകളെ നേരത്തെ അറിയുമെന്നാണ് ഫസല്‍ നല്‍കിയ മൊഴിയെങ്കിലും പോലീസ് ഇതു വിശ്വാസത്തിലെടുത്തിട്ടില്ല.

ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇയാള്‍ ഇത്തരം മീഡിയകളെ തെന്നിന്ത്യന്‍ നടിമാരുടെ വിശദവിവരങ്ങള്‍ അറിയുന്നതിനായി ആശ്രയിച്ചിരുന്നു.

കൃഷ്ണകുമാറിന്റെ വട്ടിയൂര്‍ക്കാവ് മരുതംകുഴിയിലെ വീട്ടില്‍ ഞായറാഴ്ച രാത്രിയിലാണ് യുവാവ് അതിക്രമിച്ചു കടന്നത്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button